Home  >>  Griharashi  >>  Read more
വാര്‍ത്തകള്‍ വിശദമായി

സ്വപ്‌നഗൃഹത്തിന്റെ ഇന്റീരിയര്‍

തങ്ങളുടെ സ്വപ്‌ന ഗൃഹം ആരുടേയും മനം കവരുന്നതാവണം എന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. അതിനാല്‍ വീടിന്റെ നിര്‍മ്മാണവേളയില്‍ വളരെയധികം സൂക്ഷ്മത കാണിക്കേണ്ടതായുണ്ട്. "എക്‌സ്റ്റീരിയര്‍ ഡിസൈന്‍" പോലെ തന്നെ "ഇന്റീരിയര്‍ ഡിസൈനും" ഫര്‍ണിഷിംഗും വീടിനെ പ്രൗഡമാക്കുന്ന ഘടകങ്ങളാണ്. വീടു നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ, ഉപയോഗിക്കേണ്ട ഫര്‍ണിച്ചറുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. വീടും പ്രകൃതിയുമായി ഇഴുകിചേരണമെന്ന പോലെ ഓരോ ഫര്‍ണിച്ചറും അവ ഇരിക്കുന്ന സ്‌പേസുമായി ഇഴുകി ചേര്‍ന്നിരിക്കണം.
 
ആധുനിക ഡിസൈനര്‍മാര്‍ ഫര്‍ണിച്ചറുകളെ മുറി അലങ്കരിക്കുന്ന വസ്തു എന്നതിലുപരി അവയെത്രമാത്രം ഉപയുക്തമാണ് എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.
 
മുറിയിലേക്കാവശ്യമായ ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുമ്പോള്‍ മനോഹാരിതയോടൊപ്പം തന്നെ മുറിയില്‍ നിലനിര്‍ത്താനുദ്ദേശിക്കുന്ന ഫീലിനുകൂടി അനുയോജ്യമായവയാണോ അവ എന്നു ശ്രദ്ധിക്കണം. ഉദാഹരണത്തിന് ഓപ്പണ്‍ ഫീല്‍ ആണ് വേണ്ടതെങ്കില്‍ ഫര്‍ണിച്ചര്‍ തമ്മില്‍ ആവശ്യത്തിലധികം അകലം വേണം. 
 
സുഖപ്രദമായ അന്തരീക്ഷമാണ് മുറിക്കുള്ളില്‍ വേണ്ടതെങ്കില്‍ ഫര്‍ണ്ണിച്ചര്‍ അടുത്തടുത്തായി ഇടണം. ഇങ്ങനെ വീട്ടുകാരുടെ അഭിരുചിക്കനുസരിച്ച് ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വീടിനുള്ളിലെ ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കാന്‍ "ലേ ഔട്ട് ആന്‍ഡ് പ്ലാന്‍" മുന്‍കൂട്ടി തയ്യാറാക്കുന്നത് നല്ലതായിരിക്കും.
 
 
"ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍"
 
1. കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ഫര്‍ണിച്ചര്‍ വേണം തിരഞ്ഞെടുക്കാന്‍. ഇവയുടെ ഈട് കാലാവസ്ഥയെ കൂടി ആശ്രയിച്ചിരിക്കുന്നു.
 
2. റീസൈക്കിള്‍ഡ് വുഡ് ഫര്‍ണിച്ചര്‍ ചിലവു കുറയ്ക്കും 
 
3. ഇന്‍ബില്‍റ്റ് ഫെറോ സിമെന്റ് ഫര്‍ണിച്ചര്‍ പരീക്ഷിച്ചാല്‍ തടി കൊണ്ടുള്ള ഫര്‍ണിച്ചറിന്റെ എട്ടിലൊന്നു ചിലവേ വരൂ. ഇവ ഫര്‍ണിച്ചറായി ഉപയോഗിക്കുന്നതിനൊപ്പം ഉള്ളില്‍ ഇഷ്ടം പോലെ സ്‌റ്റോറേജ് സ്‌പേസ് നല്‍കുകയും ചെയ്യാം. പക്ഷേ ഇവ സ്വീകരിക്കുമ്പോള്‍ പ്ലാനിംഗിലെ ഒരു ചെറിയ പിശക് പോലും പിന്നീടൊരിക്കലും പരിഹരിക്കാനാവില്ല എന്നതാണ് ന്യൂനത.
 
4. പഴയ ഫര്‍ണിച്ചര്‍ പുതുക്കി ഉപയോഗിക്കുന്നത് ചിലവ് കുറക്കും. സ്ഥലപരിമിതി ഉള്ളിടത്ത് മള്‍ട്ടി പര്‍പ്പസ് ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കാം.
 

Other News

ചാരുതയേകും ഹാളുകള്‍

ഹാള്‍ ഡിസൈന്‍ ചെയ്യുന്നതിനു മുമ്പായി അതില്‍ എന്തെല്ലാം സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം എന്നകാര്യം ചിന്തിക്കുന്നത് നന്നായിരിക്കും. ചുമരോട് ചേര്‍ന്നുള്ള ഷോകെയ്‌സുകള്‍, പുസ്തക അലമാറകള്‍ എന്നിവ നിര്‍മ്മിക്കുന്ന കാര്യം ഫാനുകള്‍ എവിടെയെല്ലാം ഫിറ്റു ചെയ്തിരിക്കണം, ടി വി എവിടെ വയ്ക്കണം, പ്രത്യകം പൂജാമുറി ഉണ്ടാക്കുന്നില്ലെങ്കില്‍ പൂജാ സാമഗ്രികള്‍ വയ്ക്കാനുള്ള സ്ഥലം എന്നിവ ഹാളില്‍തന്നെ അറേഞ്ചു ചെയ്യാവുന്നതാണ്. അടുക്കള ചെറുതാണെങ്കില്‍

ആധുനികരീതിയില്‍ കിടപ്പുമുറിയൊരുക്കാം

കിടപ്പറ തികച്ചും സ്വകാര്യത നിലനിര്‍ത്തേണ്ട ഒന്നാണ്. അതനുസരിച്ചായിരിക്കണം ഇത് ഡിസൈന്‍ ചെയ്യേണ്ടത്. അണുകുടുംബ വ്യവസ്ഥ നിലനില്‍ക്കുന്ന അടുത്തകാലത്ത് ഔദ്യോഗികാവശ്യങ്ങള്‍ക്കും സ്വകാര്യാവശ്യങ്ങള്‍ക്കുമെല്ലാം ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കൂടി കിടപ്പറയില്‍ സ്ഥാപിക്കുന്നവര്‍ ഏറെയാണ്. ഇതിന് പ്രത്യേകമായി ഒരു കോണ്‍ കണ്ടെത്തുന്നത് നന്നായിരിക്കും. പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ യോജിച്ച രീതിയില്‍ അല്പം വലുപ്പംകൂടിയ കിടപ്

മലയാളി ജീവിതം പോലെ ഓപ്പണ്‍ കിച്ചനുകള്‍

മലയാളികളുടെ മാറുന്ന സാമൂഹികവ്യവസ്ഥിതിയുടെയും ജീവിതരീതികളുടെയും പ്രതിഫലനമായി മാറുകയാണ് ആധുനികഗൃഹങ്ങളിലെ അടുക്കള. വനിതകളുടെ മാത്രം വിഹാര രംഗമായിരുന്ന അടുക്കള ഇന്ന് കുടുംബത്തിലെ എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന ഓപ്പണ്‍ റൂമിനു തുല്യമായിക്കഴിഞ്ഞു. പുകയും കരിയുമൊക്കെ പഴങ്കഥ. ലിവിങ് റൂമിനേക്കാള്‍ ആഢംബരവും സൗകര്യവും അടുക്കളയ്ക്കാണിപ്പോള്‍ നല്‍കുന്നത്. മൈക്രോവേവ് ഓവണും ഡിഷ്‌വാഷറും മിക്‌സിയും ടോസ്റ്ററും ഫുഡ്ഹുഡുമൊക്കെ അ

ചിലവു കുറയ്ക്കാം സുന്ദരമാക്കാം

സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ കുറഞ്ഞ ചിലവില്‍ വീടു നിര്‍മ്മിക്കാനുളള സാഹചര്യങ്ങളും സാങ്കേതിക വിദ്യകളും ഇന്ന് നിലവിലുണ്ട്. 900 സ്‌ക്വയര്‍ ഫീറ്റില്‍ പോലും മൂന്നു ബെഡ്‌റൂമുകളുളള വീട് ഇങ്ങിനെ നിര്‍മ്മിക്കാനാവും. ഇനി എങ്ങിനെയൊക്കെയാണ് ചിലവു കുറഞ്ഞ വീടു നിര്‍മ്മിക്കുന്നതെന്നു വ്യക്തമാക്കാം. ഉടമയുടെ ആവശ്യങ്ങള്‍ എന്തൊക്കയാണെന്നു തിരിച്ചറിയുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനനുസരിച്ചുളള മെഷര്‍മെന്റ് തയ്യാറാക്കി പറഞ്ഞുകൊടുക്കു

വഴിവിട്ടചെലവുകള്‍ വിനയായി മാറും

""പതിനാലു ലക്ഷം രൂപ ചെലവു പ്രതീക്ഷിച്ചു. ഇപ്പോള്‍ തന്നെ പതിനാറായി. പണി ഇനിയും ബാക്കിയുണ്ട്"". പുതുതായി നിര്‍മ്മിക്കുന്ന വീടു കാണാനെത്തിയ സുഹത്തുക്കളോട് പത്മജയുടെ നിരാശ നിറഞ്ഞ വാക്കുകള്‍. ""ഈ ചെറിയ വീടിന് ഇത്രയൊക്കെ ചെലവായോ ?"" കൂട്ടുകാരികളിലൊരുവളായ വനജയ്ക്കു സംശയം. സമാനമായ ഒരു വീട് വനജ രണ്ടുകൊല്ലം മുമ്പ് വാങ്ങിയത് 18 ലക്ഷം രൂപയ്ക്കാണ്. അത് സ്ഥലത്തിന്റെ വിലയുള്‍പ്പെടെ. നിര്‍മ്മാണ സാമഗ്രി

വാടക വീടും സ്വന്തം വീടും

കടമായാലും, സ്വന്തം വീട് എന്ന ആശയം മനസ്സിലുദിക്കുമ്പോള്‍ വായ്പാ തിരിച്ചടവ് വലിയ ചോദ്യചിഹ്നമായി അവശേഷിക്കും. അതുകൊണ്ട് വാടകവീട്ടില്‍ ജീവിതം തള്ളിനീക്കാന്‍ നിശ്ചയിക്കുന്നവരാണ് സാധാരണക്കാരില്‍ അധികവും. കടംവാങ്ങി വീടു വയ്ക്കുന്നതാണോ വാടക വീട്ടില്‍ കഴിച്ചക

കോണ്‍ട്രാക്ട് ആയാലും അല്‍പ്പം ശ്രദ്ധ വേണം

സ്വന്തമായി ഒരു വീടുനിര്‍മ്മിച്ചു കൂടിപാര്‍ക്കുക എന്നത് പണമുണ്ടെങ്കില്‍ പോലും അത്ര എളുപ്പമുളള കാര്യമല്ല. അതു കൊണ്ടുതന്നെ അധികമാരും ഇക്കാലത്ത് ഇതിനായി മിനക്കെടാറില്ല. ഏതെങ്കിലും ബില്‍ഡറെ ഏല്‍പ്പിച്ചാല്‍ കാര്യങ്ങളെല്ലാം അവര്‍ നോക്കികൊളളും. താക്കോല്‍ വാങ

അഴകിനും ആഡംബരത്തിനും വുഡന്‍ ഫ്‌ളോറിങ്ങുകള്‍

കെട്ടിട നിര്‍മ്മാണ രംഗത്ത് സാങ്കേതികവിദ്യയില്‍ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫ്‌ളോറിങ്ങില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. വിപണിയില്‍ എത്തുന്ന പലതരത്തിലുളള ടൈല്‍സുകള്‍ക്ക് പുറകെ പായുന്ന പലരും പ്രാചീനകാലത്തേക്ക് തിരിച്ച് വരുന്നത് ഒരു ആഡംബരമായി കരുതുന്നു. ഒരു കെട്ടിടത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതില്‍ തറകള്‍ക്കുളള പ്രാധാന്യം നിര്‍വ്വചിക്കാനാവാത്തതാണ്. കെട്ടിടങ്ങള്‍ക്കുളളിലെ

ഫ്‌ളാറ്റ് വാങ്ങും മുമ്പ് ചിന്തിക്കാന്‍ ചില കാര്യങ്ങള്‍

കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഫ്‌ളാറ്റുകളില്‍ ജീവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നഗരങ്ങളിലെ പരിമിതമായ സ്ഥലസൗകര്യവും വില്ലകളുടെ വില കുത്തനെ കയറിയതുമാണിതിന് കാരണം. ഇന്നത്തെ സാഹചര്യത്തില്‍ വീട് നിര്‍മിക്കുന്നതിനേക്കാളും നിര്‍മാണം പൂര്‍ത്തിയായ വീടോ ഫ്‌ളാറ്റോ വാങ്ങുന്നതാണ് പലതുകൊണ്ടും ലാഭകരമായിരിക്കുകയെന്നാണ് അനുഭവജ്ഞാനമുള്ളവര്‍ വിലയിരുത്തുന്നത്.

അടുക്കും ചിട്ടയുമുളള വീട്

അടുക്കും ചിട്ടയുമുളള വീട് എല്ലാവരുടെയും സ്വപ്‌നമാണ്. പണം മുടക്കി വീടുവച്ചവര്‍ക്കും പലപ്പോഴും അടുക്കും ചിട്ടയുമായി വീട് സൂക്ഷിക്കാന്‍ കഴിയാറില്ല. മറ്റെല്ലാത്തിലുമെന്ന പോലെ അക്കാര്യത്തിലും കൃത്യമായ ആസൂത്രണം അത്യാവശ്യം. വീട്ടില്‍ എന്തൊക്കെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടമാണു വേണ്ടത് എന്നതിനെപ്പറ്റി വീടു പണിയുമ്പോള്‍ തന്നെ ധാരണ വേണം. എല്ലാത്തിനും അതിന്റേതായ ഒരു സ്ഥാനമുണ്ടാകുമ്പോഴാണ് അടുക്കും ചിട്ടയും ഉണ്ടാകുന്നതും വീടു മ

മുറ്റത്തൊരു പാറക്കെട്ടും വെളളച്ചാട്ടവും

മൂന്ന് സെന്റിലും അഞ്ച് സെന്റിലും വീട് കെട്ടുന്നവരല്ല, ലാന്‍ഡ്‌സ്‌കേപ്പിനായി കൂടി അല്‍പം സ്ഥലം കരുതി വയ്ക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇത്തവണ റോക്കറിയുടെ ചില സൂത്രപ്പണികള്‍ പറഞ്ഞുതരുന്നത്. വിവിധ വര്‍ണങ്ങളിലും ആകൃതിയിലും വലിപ്പത്തിലുമുള്ള പാറക്കല്ലുകള്‍, പെബിളുകള്‍, ബേബി ചിപ്‌സ് തുടങ്ങിയവ ഉപയോഗിച്ച് കലാപരമായി ഗാര്‍ഡന്റെ മാറ്റു കൂട്ടുന്ന അലങ്കാര രീതിയാണ് റോക്കറി. പാറക്കെട്ടുകളും വെള്ളച്ചാട്ടവുമൊക്കെ വീട്ടുമുറ്റത്തുത

ഗേറ്റ് വേണം, വാസ്തു നോക്കി

കാശുമുടക്കി വലിയ വീടു വയ്ക്കുമ്പോള്‍ അതിന്റെ ഗമയ്‌ക്കൊപ്പം നില്‍ക്കുന്ന ഗേറ്റും വേണം. അതാണ് വീടുവയ്ക്കുന്ന എല്ലാവരുടേയും ചിന്ത. സുരക്ഷിതത്വത്തിന് പ്രത്യേക പ്രാധാന്യം കൊടുക്കേണ്ട കാലം കൂടിയാണിത്. ഗേറ്റ്, അടച്ചുറപ്പിനുളള വെറും ഇരുമ്പ് ചട്ടക്കൂടുമാത്രമല്ല. അതിന്ന് അലങ്കാര വസ്തുകൂടിയാണ്. അതുകൊണ്ട് മതിലുകെട്ടി ചുമ്മാ ഒരു ഗേറ്റ് പിടിപ്പിക്കരുതേ. ഗേറ്റ് വയ്ക്കുന്ന കാര്യത്തില്‍ പോലും വാസ്തു നോക്കണമെന്നാണ് ഈ രംഗത്തെ