• കൊവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സംഘം ചാലിയക്കരയില്‍ എത്തി തെളിവെടുപ്പ് നടത്തി.

     കെവിന്റെ മൃദ ശരീരം കണ്ടെടുത്ത് ചാലിയക്കര തോടിന്റെ സമീപത്താണ് ഫോറന്‍സിക് സംഘം പരിശോധനടത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ദര്‍ വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിച്ച പരിശോധന അരമണിക്കൂറോളം നീണ്ടുനിന്നു. കെവിനെ കൊണ്ടുവന്ന വാഹനം നിര്‍ത്തി എന്നു പറയപ്പെടുന്ന സ്ഥലത്തും, തോടിന്റെ കരയിലും ആയിരുന്നു പരിശോധന. കെവിന്‍ കൊലപാതകം അന്വേഷിക്കുന്ന പോലിസ് സംഘത്തില്‍ നിന്നുള്ളവരും ചാലിയക്കരയില്‍ എത്തിയിരുന്നു. കെവിന്റെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകളും മറ്റു സ്രവങ്ങളും, വയറ്റില്‍ നിന്നും ലഭിച്ച വെള്ളവും നേരത്തെ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ്" ലെബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. ഇതില്‍ മരണം വെള്ളത്തില്‍ മുങ്ങി യാണെന്ന പോലിസ് റിപ്പോര്‍ട് സ്ഥിതികരിക്കുന്നു. 
    മൃദദേഹം കണ്ടെത്തിയ ചാലിയക്കര തോട്ടിലാണ് മുങ്ങിമരണം നടന്നത് .ഇതിന് തെളിവായി ഈ തോട്ടിലെ വെള്ളം തന്നെ കെവിന്റെ വയറ്റില്‍ ഉണ്ടായാരുന്നതായി ഫോറന്‍സിക് പരിശോദനഭലം നേരത്തെ ലഭിച്ചിരുന്നു. കെവന്റ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികള്‍ എല്ലം നിലവില്‍ റിമാഡിലാണ്.പരമാവതി ശാസ്ത്രിയ തെളുവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ഇപ്പോള്‍ ശ്രമിക്കുന്നത്.ഒന്നാം പ്രതിയും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോയുടെ നേതൃത്വത്തില്‍ ലുള്ള സംഘം കെവിനെയും ബന്ധു അനീഷിനെയും തട്ടികൊണ്ട് പോയി മര്‍ദ്ധിക്കുകയും, കെവിനെ ഓടിച്ച് വെള്ളത്തില്‍ വീഴ്ത്തി കൊല്ലുകയും ചെയ്‌തെന്നാണ് കേസ്.