• പുനലൂര്‍ നഗരസഭ ആധുനിക രീതിയില്‍ നിര്‍മിച്ച ശ്മശാനം ശമനതീരം മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു

    തൊളിക്കോട് പൊതുശ്മശാനത്തില്‍ പുനലൂര്‍ നഗരസഭ ആധുനിക രീതിയില്‍ നിര്‍മിച്ച ശ്മശാനം ശമനതീരം മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു പട്ടണം ശുചീകരിക്കുകയും അജൈവ മാലിന്യശേഖരണത്തിനു നേതൃത്വം നല്‍കയും ചെയ്യുന്ന ഗ്രീന്‍ വൊളന്റിയര്‍മാര്‍ക്കു ലയണ്‍സ് ക്ലബ് പുനലൂര്‍ ഗ്രേറ്റര്‍ നല്‍കുന്ന യൂണിഫോമുകള്‍ മന്ത്രി വിതരണം ചെയ്തു. പുനലൂര്‍ നഗരസഭയുടെ രണ്ടര വര്‍ഷത്തെ  ഭരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കു സമര്‍പ്പിച്ചു. 
     
    ചെമ്മന്തൂര്‍ മുനിസിപ്പല്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് മന്ത്രി കെ.രാജു പ്രകാശനം ചെയ്തു. നഗരസഭ അധ്യക്ഷന്‍ എം.എ.രാജഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു.  ഭാരതീപുരം ശശി, പുനലൂര്‍ മധു, പത്മശ്രീ ജി.ശങ്കര്‍, കെ.പ്രഭ, കെ. ധര്‍മരാജന്‍, ബി.രാധാമണി, വി.ഓമനക്കുട്ടന്‍, സാബു അലക്‌സ്, എന്‍.ലളിതമ്മ, അംജത് ബിനു, കെ.എ.ലത്തീഫ്, നെല്‍സണ്‍ സെബാസ്റ്റ്യന്‍, കെ.രാജശേഖരന്‍, സുരേന്ദ്രനാഥ തിലകന്‍, സി.അജയപ്രസാദ്, സഞ്ജു ബുഖാരി, സന്തോഷ് കുമാര്‍, ഡാനിയല്‍ ജോണ്‍, ഷാജി ജാജി, പ്രജില്‍ പ്രസന്നകുമാര്‍, തസ്ലിമ ജേക്കബ്, എസ്. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.