• ആര്‍ പി എല്ലില്‍ റബറിനുപുറമെ കശുമാവാടക്കമുള്ള ഇടവിള കൃഷികള്‍ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രി റ്റി പി രാമകൃഷ്ണന്‍

     സിനിമാവോ ശാസ്ത്രി ഉടമ്പടിപ്രകാരം ശ്രീലങ്കന്‍ കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുന്നതിനായി ആരംഭിച്ച  റിഹാബിലിറ്റേഷന്‍ പ്‌ളാന്റേഷന്‍  കഴിഞ്ഞ രണ്ടുവര്ഷകാലമായി നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്  രണ്ടരക്കോടി രൂപ പ്രതിവര്‍ഷം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ ലാഭത്തിലാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കശുമാവും ഔഷധ ചെടികളും ഇടവിളയായി കൃഷിചെയ്യാന്‍ തിരുമാനിച്ചിരിക്കുന്നതെന്ന മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു കുളത്തുപ്പുഴ ആര്‍ പി എല്‍ തോട്ടത്തില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഫാക്റ്ററി സന്ദര്‍ശിക്കുകയും കുളത്തുപ്പുഴ ആയിരനെല്ലൂര്‍ എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തു.
     
    ആര്‍ പി എല്‍  ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി തൊഴില്‍ മന്ത്രി തൊഴിലാളികള്‍ക്ക്  ആവശ്യമായ വിദക്തപരിശീലനം നല്‍കി ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ പി എല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി സന്ദര്‍ശനവേളയില്‍ ക്യാഷ്യൂ  കോര്‍പറേഷന്‍ ചെയര്‍മാന്‍  എസ് ജയമോഹനനും തൊഴില്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു