• മരം വീണതറിയാതെ ട്രെയിന്‍ എത്തി ; വന്‍ദുരന്തം ഒഴിവായി.

    ട്രാക്കില്‍ മരം വീണതറിയാതെയെത്തിയ ഗുരുവായൂര്‍ എടമണ്‍ പാസഞ്ചര്‍ ട്രെയിന്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കൊല്ലം  ചെങ്കോട്ട പാതയില്‍ കുരി  ആവണീശ്വരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ തലവൂര്‍ ദേവീക്ഷേത്രത്തിനു സമീപം വൈകിട്ടു 4.10നായിരുന്നു സംഭവം. കുരി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയശേഷം ആവണീശ്വരം സ്റ്റേഷനിലേക്കുള്ള യാത്രയിലായിരുന്നു ട്രെയിന്‍. ഈ ഭാഗത്ത് പാതയില്‍ വളവായതിനാല്‍ അടുത്തെത്തിയ ശേഷമാണു ട്രാക്കില്‍ മരം കണ്ടതെന്നു ലോക്കോ പൈലറ്റ് സന്തോഷ് ശര്‍മ പറഞ്ഞു. 
     
    400 മീറ്റര്‍ അകലത്തില്‍ വന്‍ദുരന്തം മുന്നില്‍ കണ്ടിട്ടും മനസ്സാന്നിധ്യം കൈവിടാതെ അസി.ലോക്കോ പൈലറ്റ് അഭിലാഷിന്റെ സഹായത്തോടെ സന്തോഷ് സഡന്‍ ബ്രേക്കിടുകയായിരുന്നു. ട്രെയിനിന്റെ എന്‍ജിന്‍ മരങ്ങള്‍ക്കിടയില്‍ കുരുങ്ങിയാണു നിന്നത്. കുരിക്കും ആവണീശ്വരത്തിനും ഇടയില്‍ ഏഴു മിനിറ്റ് മാത്രമാണു യാത്രാസമയം. ട്രെയിന്‍ പൂര്‍ണവേഗത്തില്‍ എത്തുന്നതിനു മുന്‍പായതിനാലാവാം സഡന്‍ബ്രേക്കിട്ടപ്പോള്‍ അപകടമുണ്ടാകാതിരുന്നതെന്നാണു നിഗമനം. ട്രെയിനില്‍ അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. അഗ്‌നിശമന സേനയും റെ