• ആലപ്പുഴയില്‍ സ്‌കൂള്‍ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരന്‍ മരിച്ചു

     സ്‌കൂളിലെ ശുചിമുറിയുടെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ തലവാടി ചൂട്ടുമാലില്‍ എല്‍.പി.സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി സെബാസ്റ്റ്യന്‍ (7)ആണ് മരിച്ചത്. ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാനായി ശുചിമുറിയില്‍ എത്തിയ സെബാസ്റ്റ്യന്റെയും കൂട്ടുകാരുടെയും ദേഹത്തേക്ക് കാലപഴക്കം ചെന്ന ചുറ്റുമതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു.
     
    അപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ മുണ്ട് ചിറയില്‍ ബന്‍സന്റെയും ആന്‍സമ്മയുടെയും മകനാണ് മരിച്ച സെബാസ്റ്റ്യന്‍