• പ്രഥമ ലോക കേരളസഭയ്ക്കു തുടക്കം

     പ്രഥമ ലോക കേരളസഭ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരള വികസനത്തിന് പ്രവാസികളുടെ പങ്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക കേരളസഭയ്ക്കു നിയമസഭ മന്ദിരത്തില്‍ തുടക്കം കുറിച്ചത്. നിയമസഭാംഗങ്ങളും കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും പ്രവാസി പ്രതിനിധികളും ഉള്‍പ്പെടെ 351 അംഗങ്ങളാണ് സഭയില്‍ പങ്കെടുക്കുന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 
     
    ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കേരളത്തിന്റെ വികസനത്തില്‍ അര്‍ത്ഥപൂര്‍ണമായ പങ്കാളിത്തത്തിന് പൊതുവേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോക കേരളസഭയ്ക്കു തുടക്കം കുറിച്ചത്.