• കീരിടം നിലനിര്‍ത്തി കോഴിക്കാട്

     തൃശൂരില്‍ നടന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് കീരിടം നിലനിര്‍ത്തി. 895 പോയിന്റോടുയാണ് കോഴിക്കോടിന്റെ വിജയം. 893 പോയിന്റ ് നേടി പാലക്കാട് രണ്ടാം സ്ഥാനം നിലനിര്‍ത്തി. 875 പോയിന്റോടെ മലപ്പുറം ജില്ല മൂന്നാം സ്ഥാനത്തെത്തി. ആതിഥേയായ ജില്ലയായ തൃശൂരിന് 865 പോയിന്റോടെ നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുളളൂ. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു തൃശൂര്‍. അടുത്ത കേരള സ്‌കൂള്‍ കലോത്സവം ആലപ്പുഴജില്ലയില്‍ നടത്തുമെന്ന് സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. 
     
    24 വേദികളിലായി അഞ്ച് ദിവസം നീണ്ട കലോത്സവത്തില്‍എച്ച്.എസ് ജനറല്‍ വിഭാഗത്തില്‍ പാലക്കാട് ഒന്നാമതും (423 പോയിന്റ്) കോഴിക്കാട് രണ്ടാമതും (419 പോയിന്റ്) എത്തി. എച്ച്.എസ്.എസ് ജനറല്‍ വിഭാഗത്തില്‍ മലപ്പുറവും കോഴിക്കോടും ഒന്നാമതും (476പോയിന്റ്) പാലക്കാട് (470 പോയിന്റ്) രണ്ടാമതും എത്തി. എച്ച്.എസ് സംസ്‌കൃത വിഭാഗത്തില്‍ കോഴിക്കോട്ജില്ല 95 പോയിന്റോടെ ഒന്നാമത് എത്തിയപ്പോള്‍ 91 പോയിന്റ നേടി പാലക്കാട് രാമത്എത്തി. എച്ച് എസ് അറബിക് വിഭാഗത്തില്‍ മലപ്പുറം ജില്ല (95 പോയിന്റ്) ഒന്നാം സ്ഥാനവും തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകള്‍ രാം സ്ഥാനവും (93 പോയിന്റ്) പങ്കിട്ടു. വിജയികള്‍ക്ക് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സമ്മാനം നല്‍കി. 
    ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ജില്ലക്ക് നൂറ്റിപതിനെഴര പവന്‍ തൂക്കമുളള സ്വര്‍ണ്ണകപ്പും രണ്ടാം സ്ഥാനം നേടിയ പാലക്കാട്
    ജില്ലക്ക് 20 കിലോ തൂക്കമുളള വെളളിക്കപ്പും മൂന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലക്ക് അഞ്ചര കിലോ തൂക്കമുളള വെളളിക്കപ്പുമാണ് നല്‍കിയത്. എച്ച് എസ്, എച്ച് എസ് എസ് വിഭാഗത്തിലെ മികച്ച നടന്‍, നടി എന്നിവര്‍ക്കുളള സുവര്‍ണ്ണ മുദ്ര പ്രമുഖ വ്യപാരി ടി എസ് കല്ല്യാണരാമന്‍ എ ഡി പി ഐ ജെസ്സി ജോസഫിന് കൈമാറി.