• മഹാ പ്രതിഭാ സംഗമം ഏപ്രിലില്‍ അടുത്ത കലോത്സവം ആലപ്പുഴയില്‍

    സി.ഡി.സുനീഷ്
     
    കല, ശാസ്ത്ര, കായീക പ്രതിഭകളെ ,കൂടുതല്‍ പ്രതിഭാശാലികളാക്കി സര്‍ഗ്ഗാത്മകമായി വളര്‍ത്താന്‍ ഏപ്രിലില്‍ പ്രതിഭാ സംഗമം നടത്തുമെന്ന് ,വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഓരോ മേഖലയിലേ  പ്രതിഭകളേയും ഉയര്‍ത്തി കൊണ്ടു്  വരിക എന്നത് സര്‍ക്കാരിന്റെ പൊതു വിദ്യഭ്യാസ സംരംക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി ആണ് സര്‍ക്കാര്‍ കാണുന്നത്. തൃശൂരില്‍ നടന്ന 58മത് സ്‌കൂള്‍ കലോത്സവും, കോഴിക്കോട് നടന്ന 51 മത് ശാസ്ത്ര മേളയും പാലായില്‍ നടന്ന 61 മത് കായീക മേളകളുടെയും പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള രേഖ  പ്രതിഭാ സംഗമത്തില്‍ പ്രകാശനം ചെയ്യും. 
     
    പങ്കെടുത്ത പ്രതിഭകളുടെ ചിത്രങ്ങള്‍, വിലാസം, നേടിയ സ്‌കോര്‍, ഗ്രേഡ് ,മുന്‍ അംഗീകാരങ്ങള്‍, മേളകളുടെ ചരിത്രം, അടങ്ങിയ രേഖ വിദ്യഭ്യാസ മന്ത്രിയുടെ പ്രത്യേക താത്പര്യത്തിലാണ് തയ്യാറാക്കാന്‍ ഉള്ള ഒരുക്കത്തിലാണ് വിദ്യഭ്യാസ വകുപ്പ് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ കല ,കായിക ശാസ്ത്ര സാഹിത്യ സംഭാവനകളെ പ്രതിഭാദിക്കുന്ന ലോകത്തെ തന്നെ പ്രഥമ സംസ്‌ക്കാരികവും ആധികാരികവും ആയ ഗ്രന്ഥമായത് മാറും.സാഹിത്യഅക്കാദമി, സംഗീത നാടക അക്കാദമി, ലളിതാ കലാ അക്കാദമി, കേരള ഫോക്ക് ലോര്‍ അക്കാദമി, കേരള കലാമണ്ഡലം, സ്‌കൂള്‍ ഓഫ് ഡ്രാമ, ചലച്ചിത്ര അക്കാദമി, സ്‌പോര്‍ട്ട് സ് കൗണ്‍സില്‍, കായിക അക്കാദമി, സര്‍വ്വകലാശാലകള്‍, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തുടങ്ങി സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ മും ഏകോപനത്തോടെയായിരിക്കും തുടര്‍ പരിശീലന പദ്ധതികള്‍ ആവിഷ്‌കരിക്കുക. ലോകത്ത് തന്നെ ആദ്യമായി ആണ് ,ഇങ്ങനെ ഒരു വിദ്യഭ്യാസ പദ്ധതി നടപ്പിലാകുന്നത്. അടുത്ത വര്‍ഷത്തെ സംസ്ഥാന കലോത്സവം ആലപ്പുഴയില്‍ നടക്കും. 2019 ജനുവരി ആദ്യം തന്നെ നടക്കും.