• വ്യാഴാഴ്ച തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍.

     വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കെതിരായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇന്ന് രാവിലെ തൃത്താലയില്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബല്‍റാമിനെതിരെയാണ് സിപിഎം പ്രതിഷേധമുണ്ടായത്. സിപിഎം പ്രവര്‍ത്തകര്‍ എംഎല്‍എയ്ക്കു നേരെ ചീമുട്ടയേറിഞ്ഞു. തുടര്‍ന്നു പ്രദേശത്ത് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. 
     
    ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. പ്രദേശത്ത് റോഡ് ഗതാഗതവും തടസപ്പെട്ടിരുന്നു