• ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി.

     ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിനെ നായകനാക്കി വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ഒടിയന്‍ മാണിക്യന്റെ യൗവന രൂപത്തിലാണ് 1. 44 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 
     
    ഒടിയന്‍ മാണിക്യന്റെ യൗവന രൂപം കൈവരിക്കുവാനായി അതികഠിന പരിശീലനത്തിലൂടെ പതിനെട്ട് കിലോ ശരീരഭാരമാണ് മോഹന്‍ലാല്‍ കുറച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റുകളും ഡോക്ടര്‍മാരും അടങ്ങിയ മുപ്പത് അംഗ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ രഹസ്യ കേന്ദ്രത്തിലായിരുന്നു പരിശീലനം.