• മഴയില്‍ വിറച്ച് കേരളം

    ശക്ക്തിപ്രാപിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ പകച്ച് വിറച്ച് കേരളം. പാലക്കാട് ഇന്നലെ ഉണ്ടായ ഉരുള്‍പൊട്ടലയിലും മലവെള്ളപാച്ചിലിലും കനത്ത നാശനഷ്ടമുണ്ടായി. പാലക്കാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ള പാച്ചിലില്‍ മൂന്നാം ക്ലാസുകാരി ആതിര മരിച്ചു. കണ്ണൂരില്‍ തെങ്ങു വീണു ഒരാള്‍ മരിച്ചു.
     
    ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് അണക്കെട്ടുകള്‍ തുറന്നു. സംസ്ഥാനത്തു രണ്ടു ദിവസമായി തുടരുന്ന മഴയില്‍ വ്യാപക മണ്ണിടിച്ചിലും പല സ്ഥലങ്ങളിലുംമരങ്ങള്‍ വീണും മണ്ണിടിച്ചില്‍ കാരണവും ഗതാഗതം തടസ്സപെട്ടു. വ്യാപക കൃഷി നാശവും ഉണ്ടായി. 
    മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയപാതകളിലും എം സി റോഡിലും ഉള്‍പ്പെടെ പലയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപെട്ടതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. മണ്ണിടിച്ചിലില്‍ ട്രയിന്‍ ഗതാഗതവും തടസ്സപ്പെട്ടിരുന്നു.