• കോടതിയുടെ വിമര്‍ശനങ്ങളെ കുറിച്ച് അറിയില്ലെന്ന് ആലുവ റൂറല്‍ എസ്പി

    നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിനെ ഹൈക്കോടതി ബുധനാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു.എന്നാല്‍ കോടതിയുടെ വിമര്‍ശനങ്ങളെ കുറിച്ച് അറിയില്ലെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്. ഇക്കാര്യത്തില്‍ മാധ്യമങ്ങളില്‍ കണ്ട അറിവേ ഉള്ളൂ. അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയട്ടെയെന്നും ജോര്‍ജ് പറഞ്ഞു.  നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്നും കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ചോദിച്ചിരുന്നു. വാര്‍ത്തകള്‍ പരിധിവിട്ടാല്‍ ഇടപെടേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും അറിയിച്ചു.