• ദേശീയപാതയില്‍ ജീപ്പ് അപകടത്തില്‍ പെട്ടു

     
    പുനലൂരിലേക്കു വരികയായിരുന്ന ജീപ്പ് അപകടത്തില്‍ പെട്ടു. ദേശീയപാതയില്‍ പൊയ്യനില്‍ ആശുപത്രിക്കു സമീപമായിരുന്നു വാഹനം അപകടത്തില്‍ പെട്ടത്. എതിര്‍ ദിശയില്‍ നിന്നും വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ ജീപ്പിന്റെ മുന്‍ ഭാഗത്തെ ടയര്‍ റോഡരികിലെ ചെളിയില്‍ പുതയുകയായിരുന്നു. 
     
    തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ റോഡിന്റെ ഇരു ഭാഗത്തും വെള്ളം കെട്ടി നിന്ന് ചെളികെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇത് ഇതുവഴിയുള്ള വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വളരെ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത് ഓട നിര്‍മിക്കാത്തതാണ് റോഡിന്റെ ഇരു ഭാഗത്തും വെള്ളം കെട്ടി നിന്ന് ചെളികെട്ടു ഉണ്ടാകുന്നതിന്നു കാരണം