• ദിലീപിനെതിരെ

    നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ സിനിമാതാരം അനൂപ് ചന്ദ്രന്റെ മൊഴി. തന്റെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നും അനൂപ് ചന്ദ്രന്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. തന്നെ ഒതുക്കിയെന്നും അനൂപ് ചന്ദ്രന്‍ പറയുന്നു. മോസ് ആന്റ് ക്യാറ്റ് സിനിമയുടെ വേളയിലാണ് സംഭവങ്ങളുടെ തുടക്കമെന്നും ദിലീപിന്റെ മിമിക്രിക്കെതിരെ അഭിപ്രായം പറഞ്ഞതാണു തനിക്കെതിരെ നടന്‍ തിരിയാന്‍ കാരണമെന്നും അനൂപ് പറയുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്‍പാകെയാണ് അനൂപ് ചന്ദ്രന്‍ മൊഴി നല്‍കിയത്.
     
    ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നവരെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു. കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെ കാണാനും ദിലീപിനെ അനുകൂലിച്ചും നിരവധി പ്രമുഖര്‍ മുന്നോട്ട് വന്നിരുന്നു ഇവര്‍ക്കെതിരെ പരിഹാസ ശബ്ദമെന്നോണമാണ് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പോലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതില്‍ സംശയം വേണ്ടെന്നും വരും ദിവസങ്ങളില്‍ ദിലീപിന് അനുകൂലമായി നടന്‍ ശ്രീനിവാസനെ പോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍ ആഷിക് അബു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.