• പ്ലസ് 1 വിദ്യാര്‍ത്ഥിയുടെ മരണം അടുത്ത ബന്ധുവിലേക്കു അന്വേഷണം

    ജൂലൈ 28ന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ട വെട്ടിത്തിട്ട റിന്‍സി ബിജുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് അനേഷണം ക്രൈം ബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍  അസംതൃപ്തരാണെന്നും മരണത്തിന്റെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ മാതാവ് പരാതി നല്‍കിയിരുന്നു. നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപികരിച്ചു സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. 
     
    അതേസമയം ലോക്കല്‍ പോലീസിന്റെ അന്വേഷണം ഒടുവില്‍ എത്തിനില്‍ക്കുന്നത് അടുത്തബന്ധുവാണെന്ന നിഗമനത്തിലാണ്. കേസാന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്ടര്‍ വീട്ടിലെത്തി പരിശോധന നടത്തിയതും ഇവയുടെയും അടിസ്ഥാനത്തിലാണ് അനേഷണം ബന്ധുവിലേക്കു വിരല്‍ ചൂണ്ടുന്നുവെന്നാണ് സൂചന.