• പുനലൂര്‍ വെട്ടിപ്പുഴയില്‍ മതില്‍ക്കെട്ട് ഇടിഞ്ഞു വീണു

    കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ പുനലൂര്‍ വെട്ടിപ്പുഴ ലൂക്കോസ് സാമുവലിന്റെ വീട്ടിലേക്കാണ് മതില്‍കെട്ട് ഇടിഞ്ഞു വീണത്. സംഭവ സമയം പിഞ്ചു കുഞ്ഞിങ്ങളടക്കം വീട്ടിലുണ്ടായിരുന്നന്നെങ്കിലും വന്‍ അപകടം ഒഴിവായി. അയല്‍വാസി അരവിന്ദാക്ഷന്‍ അശാസ്ത്രീയമായി നിര്‍മിച്ച മതില്‍കെട്ടാണ് അപകടത്തിനിടയായതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മതില്‍ക്കെട്ട് തങ്ങള്‍ക്കു ഭീഷണിയാണെന്നും പൊളിച്ചു മാറ്റണമെന്നും ലൂക്കോസ് സാമുവേല്‍ ആവശ്യപ്പെട്ടിരുന്നു.
    എന്നാല്‍ അരവിന്ദാക്ഷന്‍ ഇതിനു തയാറായില്ല തുടര്‍ന്ന് തഹസില്‍ദാര്‍ക്ക് പരാതി നല്‍കുകയും തഹസില്‍ദാര്‍ മതില്‍ക്കെട്ട് പൊളിച്ചു മറ്റാന്‍ ഉത്തരവിടുകയും ചെയ്തു. അരവിന്ദാക്ഷന്‍ രാഷ്ട്രെീയ സ്വാധീനമുപയോഗിച്ചു ഉത്തരവ് അട്ടിമറിക്കുവുകയായിരുന്നു പിന്നീട് നിരവധി തവണ വില്ലജ് ഒഫീസര്‍ക്കും ആര്‍ടിഓക്കും പരതി നല്‍കിയിട്ടും ഫലമുണ്ടായില്ല നിരവധി തവണ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട മതില്‍കെട്ടാണ് ഇപ്പോള്‍ വീട്ടിലേക്കു ഇടിഞ്ഞു വീണത് മതില്‌കെട്ടിന്‌ടെ ബാക്കി ഭാഗം ഏത് നിമിഷവും വീട്ടിലേക്കു ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് കുട്ടികളടക്കം വീട്ടുകാര്‍ ഭീതിയിലാണ് എപ്പോള്‍ വീട്ടില്‍ കഴിയുന്നത്