• വിസ്മയങ്ങളുടെ പറുദീസ യൊരുക്കി രാമോജി ഫിലിം സിറ്റി.

  സി.ഡി.സുനീഷ്
   
  ഹൈദ്രബാദില്‍ നിന്നും ഒരു വിളിപ്പാടകലെ ,രാമോജി ഫിലിം സിറ്റിയിലെത്തിയാല്‍ ലോകത്തിന്റെ എല്ലാ വിസ്മയങ്ങളും ഈ പറുദീസയില്‍ കാണാം.ഗ്രാമ നഗരങ്ങള്‍, തെരുവുകള്‍, ഉദ്യാനങ്ങള്‍, വിദേശ നഗരങ്ങള്‍, പാര്‍ക്കുകള്‍, ആന്റിക് ഭവനങ്ങള്‍, ജയില്‍, കോടതി, കോളേജ്,ആശുപത്രി, തുടങ്ങി ജീവിതത്തിന്റെ എല്ലാ ഇടങ്ങളും, സര്‍ഗ്ഗാത്മകതയുടെ കൈയൊപ്പായി ഇവിടെ കാണാം. ഒരു സിനിമ നിര്‍മ്മിക്കാന്‍ ഉള്ള എല്ലാ പശ്ചാത്തലങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
  വിസ്മയങ്ങള്‍ക്കൊപ്പം,പ്രണയവും,ശോകവും, യുദ്ധവും, സംഘടനവും ഷൂട്ട് ചെയ്യാം. സംവിധായകന്റെ ഭാവനക്കനുസൃതമായി ഏത് പശ്ചാത്തലവും ഇവിടെ ഒരുക്കാം. "ബാഹുബലിയും, "ചന്ദ്രമുഖിയും, ബാഷയും,, മലയാളത്തിലെ, മീശമാധവനടക്കം എത്രയോ ഭാഷാ സിനിമകള്‍ ഇവിടെ പശ്ചാത്തലമായി. ഒരു ദിവസ സന്ദര്‍ശനം കൊണ്ട് പോലും മതി വരാത്ത വിസ്മയലോക മാണിവിടെ. ലോക വിസ്മയങ്ങളില്‍ ഒന്നായി ഗിന്നസ്സ് ലോക റെക്കോര്‍ഡില്‍ രാമോജിഫിലിം സിറ്റി ഇടം പിടിച്ചതും ഇക്കാരണത്താലാണ്.
  ആകാശ സഞ്ചാരം പൂമ്പാറ്റകകളുടെ ഉദ്യാനം, കൊട്ടാരങ്ങള്‍,ചിറകുകള്‍ എന്ന പക്ഷികളുടെ പാര്‍ക്ക്, ഫണ്‍ ഗെയിമുകള്‍, മൂവി മേജിക്ക്, കളിസ്ഥലങ്ങള്‍, മുഗള്‍ ഗാര്‍ഡ ണ്‍, ജാപ്പാനീസ് ഗാര്‍ഡണ്‍, പ്രിന്‍സസ് തെരുവ്, വില്ലേജ് റെയില്‍വേ സ്റ്റേഷന്‍,സാങ്ങ്ചറി പാര്‍ക്ക്, സൗത്ത്, സെന്‍ട്രറല്‍, നോര്‍ത്ത് ഇന്ത്യ ലൊക്കേഷനുകള്‍ എല്ലാം നിറഞ്ഞ മാസ്മരിക ലോകം എത് സഞ്ചാരിയേയും ആകര്‍ഷിക്കും. ഫിലിം ഷൂട്ടിങ്ങുകള്‍, വിനോദ സഞ്ചാരം, ആഘോഷങ്ങള്‍, ക്വാമ്പുകള്‍, കോര്‍ ഫറന്‍സുകള്‍, കല്യാണങ്ങള്‍ എന്നിവക്കും ഇവിടെ വേദിയാകുന്നു.
  പ്രൊഫഷണലായ മാനേജ് മെന്റിനാല്‍ നടത്തുന്ന രാമോജി ഫിലിം സിറ്റി ഒരിക്കല്‍ സന്ദര്‍ശിക്കുന്നത് വിജ്ഞാനനത്തിനൊപ്പം വിനോദവും അനുഭവിച്ചറിയാന്‍ അവസരമൊരുക്കും.