• പുനലൂരില്‍ വയോജന ഓണാഘോഷം സംഘടിപ്പിച്ചു

    പുനലൂര്‍ നഗരസഭയും കേരള സാമൂഹ്യ സുരക്ഷ മിഷനും വോഡഫോണും പുനലൂര്‍ ജനമൈത്രി പോലീസ് വയോജന സംരക്ഷണ സമിതിയും സംയുക്തമായി വയോജന ഓണാഘോഷ മഹോത്സവവും ഓണ വിരുന്നും സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് പുനലൂര്‍ നഗരസഭ ചെയര്‍മാന്‍ ശ്രീ എം എ രാജ ഗോപാല്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പുനലൂര്‍ ഡി വൈ എസ് പി ശ്രീ കൃഷ്ണ കുമാര്‍.ബി മുഖ്യ അഥിതിയായി
    വയോജന സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ജനാര്‍ദ്ദനന്‍ അദ്യക്ഷനായി. ശ്രീമതി അംജിത് ബിനു സ്വാഗതം പറഞ്ഞു. ലളിതാമ്മ അബ്ദുള്‍ ലത്തീഫ് ജി ജയപ്രശ് സജിത എം എസ്  എന്നിവര്‍ സംസാരിച്ചു. പുനലൂര്‍ ജവഹര്‍ ബാലഭവനിലെ കുട്ടികള്‍ അണിനിരക്കുന്ന കലാവിരുന്നും 
    ഓണ വിരുന്നും ഉണ്ടായിരുന്നു.