• മുടി മാലിന്യമല്ല, വളമാക്കാം, മറ്റ് ഉല്പ്പന്നങ്ങളും.

  സി.ഡി.സുനീഷ്.
   
  മുടി മാലിന്യമായി എല്ലായിടത്തും വലിയ പ്രശ്‌നമായി തീര്‍ന്ന സവിശേഷ സാഹചര്യത്തിലായിരുന്നു കേരള ബാര്‍ബര്‍ ബ്യൂട്ടീഷന്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍, കൃഷി മന്ത്രി. വി. എസ്. സുനില്‍കുമാറിനെ സമീപിച്ചത്.ഈ മാലിന്യത്തിനു് എങ്ങിനെ പരിഹാരമുണ്ടാക്കാം എന്നതായിരുന്നു ആവശ്യം. കൃഷിമന്ത്രി കാര്‍ഷിക സര്‍വകലാശാലയോട് ആവശ്യപ്പെട്ടു എന്ത് ചെയ്യാനാകുമെന്ന് ഏഴു മാസത്തെ സര്‍വകലാശാല മൈക്രോ ബയോളജി വിഭാഗത്തിന്റെ ഫലം വന്നിരിക്കുന്നു. മുടി വളമാക്കാം. മാലിന്യം സമ്പത്തും വരുമാനവും ആകുന്ന സര്‍ഗ്ഗാത്മക മാതൃക. കാര്‍ഷീക സര്‍വകലാശാലയുടെ മികച്ച വെണ്ടയിനമായ അരുണക്ക് മുടി വളം പ്രയോഗിച്ചപ്പോള്‍ മികച്ച വിളവ് ലഭിച്ചു. സര്‍വ്വകലാശാല ശുപാര്‍ശ ചെയ്ത രാസവളത്തേക്കാള്‍ മികച്ച ഉദ്പ്പാദനം ലഭിച്ചു.ജൂണ്‍ 14ന് നട്ട തൈകളില്‍ ജൂലായ് 14 നും 28നും ദ്രവരൂപത്തിലെ മുടി വളമാണ് സ്‌പ്രേ ചെയ്ത് പ്രയോഗിച്ചത്. ചെടിയുടെ വളര്‍ച്ച ശക്തിപ്പെട്ട് കായ്ക്കുകയും ചെയ്തു. മൈക്രോ ബയോളജി വിഭാഗത്തിലെ ഡോ.ഡി.ഗിരിജക്ക് ഒപ്പം എം.എസ്.സി ബിരുദ വിദ്യാര്‍ത്ഥികളായ ലിഡിയ എം.തോമാസും, ജീന എം. ജോര്‍ജും ഗവേഷണത്തില്‍ പങ്കാളികളായി.
  2010 ലെ കണക്ക് പ്രകാരം അമേരിക്കയിലേക്ക് ഒരു മില്യണ്‍ മനുഷ്യ മുടിയാണ് കയറ്റി അയച്ചത്.1.24 ബില്യണ്‍ യു.എസ്. ഡോളര്‍ നേടാനായി.
  ഫാഷന്‍ കോസ് മെറ്റിക് വ്യവസായങ്ങള്‍ വിഗ്ഗ് നിര്‍മ്മാണത്തിനും അലങ്കാരവേലക്കുള്ള ബ്രഷ് നിര്‍മ്മാണത്തിനും ഇവ ഉപയോഗിക്കുന്നു.
  വളങ്ങള്‍ക്കൊപ്പം പെസ്റ്റ് കണ്‍ട്രോളിനും മണ്ണ് ഉപയോഗിച്ച് ഉള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും പ്രത്യേകിച്ചും ചുമരുകള്‍ അടുപ്പുകള്‍ എന്നിവക്ക് മുടി പ്രയോജനപ്പെടുത്തുന്നു. അച്ചിലുള്ള ഫര്‍ണീച്ചര്‍ നിര്‍മ്മാണത്തില്‍ മുടി പ്രത്യേക രീതിയില്‍ മെടഞ്ഞ് ഉപയോഗിക്കുന്നു.
  20 പ്രധാന അമിനോ ഓയിലുകള്‍ ഉള്ള മുടിയില്‍ മരുന്ന് നിര്‍മ്മാണത്തിനും സാധ്യതകള്‍ ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു.ചൈനക്കാര്‍ പരമ്പരാഗ ചികിത്സാ രീതിയില്‍ എല്ല് ചതവ് രോഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നു
   
  ഭക്ഷണം, തുണിവ്യവസായം, കളിപ്പാട്ട നിര്‍മ്മാണം, കയര്‍ നിര്‍മ്മാണം, ആര്‍ട്ട് വര്‍ക്കുകള്‍ എന്നിവക്കും മുടിയെ പ്രയോജന പ്പെടുത്താന്‍ ഉള്ള ഗവേഷണമാണ് ലോകത്ത് പുരോഗമിക്കുന്നത്. ഗവേഷണഫലം പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നതോടൊപ്പം കൃഷിക്കും ഗുണകരമാകുന്നു എന്ന് കാര്‍ഷീക സര്‍വകലാശാല വൈസ് ചാന്‍സ്ല ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. ഒരേക്കര്‍ സ്ഥലത്ത് മുടി വളം ഉപയോഗിച്ച് കൃഷി ചെയ്ത് സാങ്കേതീകവിദ്യ വിപുലപ്പെടുത്തി ഇവ പ്രയോഗിക്കാനും പ്രചരിപ്പിക്കാനും ആണ് സര്‍വകലാശാല പദ്ധതിയിടുന്നത്.