ഓയൂര്‍ : പൂയപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. 16 വാര്‍ഡുകളിലും സാനിറ്റേഷന്‍ സമിതി ചേര്‍ന്നു. പഞ്ചായത്തുതലത്തില്‍ പകര്‍ച്ചവ്യാധി രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് അറിയിപ്പുകള്‍ നല്‍കി. റബ്ബര്‍ മേഖലകളില്‍ ടാപ്പിങ് ചിരട്ടകള്‍ കമഴ്ത്താത്ത ഉടമകള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് റബ്ബര്‍തോട്ടം ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പൂയപ്പള്ളി ഗായത്രി കോളേജുമായി ചേര്‍ന്ന് ബോധവത്കരണ റാലിയും സംഘടിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ ദീപക് എസ് പിള്ള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍ ഗിനിലാല
കൊട്ടാരക്കര : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ കൊട്ടാരക്കര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് ബിജുവിനെ കോടതിയില്‍ ഹാജരാക്കിയത്. ബിജുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെ
കൊട്ടാരക്കര : കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടു തകര്‍ന്നു. ഇലഞ്ഞിക്കോട് ദിവ്യാഭവനില്‍ രാജേന്ദ്രന്‍ പിള്ളയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഓട്‌മേഞ്ഞ മേല്‍ക്കൂരയുടെ ഒരുഭാഗം നിലം പൊത്തുകയായിരുന്നു. എം.സി.റോഡില്‍ വാളകത്ത് മേഴ്‌സി ആശുപത്രിക്കു സമീപം വൈദ്യുത പോസ്റ്റ് നിലംപൊത്തിയത് വൈദ്യുതി തടസ്സത്തിന് കാരണമായി
കൊട്ടാരക്കര : മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴും കൊട്ടാരക്കര പട്ടണത്തിലെ മാലിന്യം നീക്കം ചെയ്യുന്നതില്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്റിലേയ്ക്ക് ബസുകള്‍ കയറുന്ന വഴിക്കരികില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മാലിന്യം ക
കൊട്ടാരക്കര : ലോക പരിസ്ഥിതി ദിനം നാടെങ്ങും ആചരിക്കുമ്പോള്‍ കൊട്ടാരക്കരയും പരിസര പ്രദേശങ്ങളും മാലിന്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ദേശീയപാതയോരങ്ങള്‍ ഉള്‍പ്പെടെയുള്ള വഴിയോരങ്ങളും മാലിന്യത്താല്‍ നിറഞ്ഞിരിക്കുന്നു. മാലിന്യ നീക്കം നടക്കാത്തത് മാറാ രോഗങ്ങള
കൊട്ടാരക്കര : കൊട്ടാരക്കര എക്‌സൈസ് ഓഫീസ് കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍. നാല്‍പ്പത് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കെട്ടിടം ഏത് സമയത്തും നിലമ്പൊത്താം എന്ന അവസ്ഥയിലാണ് . മേല്‍ക്കൂരയും ഭിത്തികളും പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തില്‍ ജീവന്‍ പണയം വെച്ചാണ് ജീവനക്കാ
സാമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ 22 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കോട്ടാത്തല കണ്ണമത്ത് വീട്ടില്‍ ബി എസ് ഗോപകുമാറിന് അഭിമാനിക്കാന്‍ ഏറെ വകയുണ്ട് തൊണ്ണൂറുകളില്‍ നടന്ന സാക്ഷരതാ യജ്ഞത്തിന് യൗവനം വിട്ടു മാറാത്ത പ്രായത്തില്‍ നെടുവത്തൂര്‍ കുന്നത്തൂര്‍ പഞ്ചായത്തുകളില്‍ ചുക്കാന്‍ പിടിച്ചത് ഗോപകുമാറായിരുന്നു. ഇന്നിപ്പോള്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ബഹുമുഖ തുടര്‍ വിദ്യാഭ്യാസ പ
പുത്തൂര്‍ : കല്ലുംമൂട്ടില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ ചിന്നമ്മ (79) നിര്യാതയായി. മക്കള്‍ : പാസ്റ്റര്‍ ബ്ലസന്‍, അച്ചന്‍കുഞ്ഞ്, സൈമണ്‍, പരേതനായ തോമസുകുട്ടി. മരുമക്കള്‍ : മണി, ലാലി, കുഞ്ഞുമോള്‍. സംസ്‌കാരം ജൂണ്‍ 18 ചൊവ്വാഴ്ച 12.30ന് ഐപിസി സെമിത്തേരിയില്‍.
പനവേലി : ഇരണൂര്‍ ജീവധാരയില്‍ പരേതനായ വൈ. ദാനിയേലിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. മക്കള്‍ : ഗ്രേസിഭായി, സൂസമ്മ, പൊന്നമ്മ. മരുമക്കള്‍ : പി.ജെ. ജോര്‍ജ്, കെ.ജി. സഖറിയ, മാത്യൂസ് ഡേവിഡ്. സംസ്‌കാരം ജൂണ്‍ 18 ചൊവ്വാഴ്ച 10നു കൊട്ടാരക്കര സാല്‍വേഷന്‍ ആര്‍മി സെന്‍ട്രല്‍ ചര്‍ച്ച് സെമിത്തേരിയില്‍.
കൊട്ടാരക്കര : തൃക്കണ്ണമംഗല്‍ പുനിക്കോലി പൊയ്കയില്‍ മുന്‍ സെയില്‍സ് ടാക്‌സ് കമ്മീഷണര്‍ വൈ.മാത്യു (83) അന്തരിച്ചു. ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: സൂസമ്മ മാത്യു , ജോണ്‍ മാത്യു, അനിത മാത്യു, ദീപ മേരി മാത്യു. മരുമക്കള്‍: സഖറിയ, സൂസന്‍ ജോണ്‍, ജോണ്‍ മാത്യു, ഡോ. ഡാനിയേല്‍ ജോണ്‍.
കൊട്ടാരക്കര അണ്ടൂര്‍ എള്ളുവിള കിഴക്കതില്‍ വീട്ടില്‍ പരേതനായ കുഞ്ഞിരാമന്‍ പിള്ളയുടെ ഭാര്യ രാജമ്മ(74) അന്തരിച്ചു. മക്കള്‍: ശശിധരന്‍ പിള്ള, സുധര്‍മ്മണിയമ്മ, രാധാകൃഷ്ണപിള്ള, രാധാമണിയമ്മ,ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കള്‍: സതിയമ്മ, രവീന്ദ്രന്‍ പിള്ള, വസന്തകുമാര്‍, സൂര്യകല. സഞ്ചയനം 9ന് 8ന്.
വാളകം : കോയിപ്പുറത്ത് വീട്ടില്‍ പരേതനായ കെ.ജി. ഫിലിപ്പിന്റെ ഭാര്യ കുഞ്ഞമ്മ (81) നിര്യാതയായി. മക്കള്‍ : ഏബ്രഹാം ഫിലിപ്പ്, സുമം, മോഹന്‍, ബിജോയ്. മരുമക്കള്‍ : ലില്ലി, സരസന്‍, പ്രഭ. സംസ്‌കാരം മെയ് 16 വ്യാഴാഴ്ച 3.30ന് മാര്‍ത്തോമ്മാ വലിയപള്ളി സെമിത്തേരിയില്‍ നടക്കും.
എഴുകോണ്‍ കാരുവേലില്‍ ഇടവട്ടം ചാങ്ങയില്‍ എന്‍. രവീന്ദ്രന്‍ (65) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: രജു ( കെ.എസ്.ഇ.ബി, കുണ്ടറ ) , ബിജു . മരുമകള്‍: അനുജ.
കൊട്ടാരക്കര: തൃക്കണ്ണമംഗല്‍ ഇടിസി പൊന്‍മാനൂര്‍ പടിഞ്ഞാറേവിള വീട്ടില്‍ ജോസ് ജോര്‍ജിന്റെ മകന്‍ ജസന്‍ (ഏഴ്) നിര്യാതനായി. മൃതദേഹം ഇന്ന് ഒന്‍പതിനു തൃക്കണ്ണമംഗല്‍ സിവിഎന്‍എംഎസ് എല്‍പി സ്‌കൂളില്‍ കൊണ്ടുവരും. സംസ്‌കാരം 10നു ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം അമ്പലപ്പുറം പൂവന്‍പൊയ്ക ബ്രദ്‌റണ്‍ സെമിത്തേരിയില്‍.
കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കോടിയാട്ട് പത്മവിലാസത്തില്‍ പി. ബാലചന്ദ്രന്‍ (60) അന്തരിച്ചു. ഭാര്യ: വസന്തകുമാരി. മകള്‍: ലക്ഷ്മി. മരുമകന്‍: പ്രദീപ്.
കൊട്ടാരക്കര ഇഞ്ചക്കാട് രമ്യാഭവനില്‍ രവീന്ദ്രനാചാരി (56) നിര്യാതനായി. ഭാര്യ: വത്സല. മക്കള്‍: രമ്യ, ധന്യ. മരുമക്കള്‍: ജയകുമാര്‍, ശ്രീകുമാര്‍.
കൊട്ടാരക്കര : ചെങ്ങമനാട് നടുക്കുന്ന് മഹേഷ് ഭവനില്‍ പരേതനായ ശശിയുടെ ഭാര്യ ആര്‍. ശാന്ത (52) നിര്യാതയായി. മക്കള്‍ : മനോജ്കുമാര്‍, മഞ്ജു, മഹേഷ്‌കുമാര്‍. സംസ്‌കാരം ഏപ്രില്‍ 23 ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.
കൊട്ടാരക്കര : ചിരട്ടക്കോണം ഈട്ടിവിളമുക്ക് സ്റ്റാന്‍ലി ഭവനില്‍ വൈ. ജോര്‍ജ് (77) നിര്യാതനായി. ഭാര്യ : കുഞ്ഞമ്മ. മക്കള്‍ : ഗ്ലോറി, പ്രസാദ്, സ്റ്റാന്‍ലി, കുമാരി, മിനി. മരുമക്കള്‍ : സാംകുട്ടി, ഷെറിന്‍, മേഴ്‌സി, അലക്‌സാണ്ടര്‍, പരേതനായ ബേബി തോമസ്. സംസ്‌കാരം ഏപ്രില്‍ 20 ശനിയാഴ്ച ഒന്നിനു വാളകം ടിപിഎം സെമിത്തേരിയില്‍.
കലയപുരം : മണക്കാട്ടുവീട്ടില്‍ കുമാരപിള്ള (പൊടിയന്‍പിള്ള-86) നിര്യാതനായി. ഭാര്യ : കമലാക്ഷിയമ്മ. മക്കള്‍ : ശാന്തമ്മ, ശാരദാമ്മ, ശശിധരന്‍പിള്ള. മരുമക്കള്‍ : രാമന്‍കുട്ടിനായര്‍, ഭാസ്‌കരന്‍പിള്ള, രമാദേവി. സംസ്‌കാരം ഏപ്രില്‍ 20 ശനിയാഴ്ച രാവിലെ നടന്നു.
