പ്രധാന വാര്‍ത്തകള്‍
മഴക്കെടുതി:ഉത്തരേന്ത്യയില്‍ മരണം 131 കവിഞ്ഞു:കേദാര്‍നാഥ് മണ്ണിനടിയില്‍

മഴക്കെടുതി:ഉത്തരേന്ത്യയില്‍ മരണം 131 കവിഞ്ഞു:കേദാര്‍നാഥ് മണ്ണിനടിയില്‍

ന്യൂഡല്‍ഹി:രാജ്യത്ത് മണ്‍സൂണ്‍ കനത്തതോടുകൂടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം. വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലുമായി മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 131 ആയി.പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയിടിച്ചിലിലുമായി 500 ഓളം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.ഉത്തരാഖണ്ഡിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.സമുദ്രനിരപ്പില്‍നിന്നും 11,760 അടി ഉയരെ കിടക്കുന്ന വിശുദ്ധ കേദാര്‍നാഥ്,രുദ്രപ്രയാഗ് പട്ടണങ്ങള്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചു.കേദാര്‍നാഥ് ക്ഷേത്രം മണ്ണിനടിയിലാണ്. കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി,യമുനോത്രി എന്നീ നാല് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍(ചാര്‍ധാം) സന്ദര്‍ശിക്കുന്ന എഴുപതിനായിരം തീര്‍ത്ഥാടകര്‍ ഇവിടെ കുടുങ്ങികിടക്കുകയാണ്.ഉത്തരേന്ത്യയില്‍ നേരത്തെ എത്തിയ കാലവര്‍ഷം പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത് പെയ്യുകയാണ്.കഴിഞ്ഞ നാലുവര്‍ഷത്തെ റെക്കോര്‍ഡ് മഴയാണിതെന്നും വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രതിപക്ഷ ബഹളം:സഭ സ്തംഭിച്ചു

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിലെ പ്രതികളെ സഹായിച്ച മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നും സ്തംഭിച്ചു.സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കുക എന്ന പ്‌ളക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്.എന്നാല്‍ സ്പീക്കര്‍ ആവശ്യപ്പെട്ടതനുസരിച്ച് ചോദ്യോത്തരവേളയില്‍ പ്രതിപക്ഷാംഗങ്ങള്‍ സഹകരിച്ചു. ഇന്ന

പിണറായിയുടെ ആവശ്യം അംഗീകരിച്ചു ; ലാവ്‌ലിന്‍ കേസ് വിഭജിച്ചു

കൊച്ചി : ലാവ്‌ലിന്‍ കേസ് വിഭജിക്കണമെന്ന പിണറായി വിജയന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. വിദേശ പ്രതികളുടെ കേസ് അവരെ എത്തിക്കുന്ന മുറയ്ക്ക് പരിഗണിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് അനന്തമായി നീളുന്നത് തന്റെ രാഷ്ട്രീയ ഭാവിക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്

ആദ്യ ഭാര്യയെ കൊലപ്പെടുത്തിയതായി ബിജു സമ്മതിച്ചു

കൊല്ലം : ആദ്യ ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം.പോളും ദക്ഷിണമേഖല എഡിജിപി എ. ഹേമചന്ദ്രനുമാണു ബിജുവിനെ ചോദ്യം ചെയ്തത്. ഇന്ന

ലൈവ്‌വാര്‍ത്ത സ്‌പെഷ്യല്‍
livevartha specials livevartha specials livevartha specials livevartha specials livevartha specials
വാര്‍ത്തകളിലൂടെ
പശുക്കളിലെ ഇന്ത്യന്‍ ഇനങ്ങള്‍ കാണാന്‍ കരിന്തോട്ടുവയിലേക്ക് വരാം

പശുക്കളിലെ ഇന്ത്യന്‍ ഇനങ്ങള്‍ കാണാന്‍ കരിന്തോട്ടുവയിലേക്ക് വരാം

കൊല്ലം : ഗുജറാത്തിലെ ഗീര്‍, രാജസ്ഥാനിലെ കാണ്‍ഗ്രീജ് തുടങ്ങി വിവിധ ഇന്ത്യന്‍ ബ്രീഡില്‍പ്പെട്ട പശുക്കളെക്കാണാന്‍ കരിന്തോട്ടുവയിലേക്ക് വരാം. ശാസ്താംകോട്ട ക്ഷീരവികസന ബ്ലോക്ക് പരിധിയില്‍ ജയദേവന്‍ പിള്ളയുടെ ഡയറിഫാമാണ് ഇന്ത്യന്‍ ഇനങ്ങളുടെ വൈവിധ്യത്താല്‍ വിസ്മയമാകുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള കുള്ളന്‍ പശു, ഭഗവാന്‍ കൃഷ്ണനോടൊപ്പം ചിത്രത്തില്‍ കാണാറുള്ള ഹരിയാന വൈറ്റ് തുടങ്ങിയ ഇനങ്ങളാണ് ഏറെ ആകര്‍ഷണീയമായിട്ടുള്ളത്. രൂപത്തിലും ഭാവത്തിലും നമ്മുടെ പശുക്കളില്‍ നിന്നും വ്യത്യസ്തരാണെങ്കിലും നാട്ടിലെ കാലാവസ്ഥയുമായി ഇവ നന്നായി ഇണങ്ങിക്കഴിഞ്ഞുവെന്ന് ജയദേവന്‍ പറയുന്നു. തീറ്റയും തനിനാടന്‍ വിഭവങ്ങള്‍ തന്നെ. അന്‍പതിലേറെ പശുക്കളാണ് ഇദ്ദേഹത്തിന്റെ ഫാമിലുള്ളത്. വിദേശ ഇനങ്ങളേക്കാള്‍ ഇന്ത്യന്‍ ബ്രീഡിന് രോഗപ്രതിരോധ ശേഷിയുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ മരുന്നുകളുടെ ആവശ്യമൊന്നും വേണ്ടിവരാറില്ല. ശക്തമായ ശരീരഘടനയും ദുര്‍ഘടമായ പാതകളിലൂടെ സഞ്ചരിക്കാനുള്ള കഴിവും ഇവക്കുണ്ട്. ശക്തമായ കാറ്റും മഴയും ഒന്നും ഇവക്ക് പ്രശ്‌നമല്ല. ഇത്തരമൊരു ഫാം യഥാര്‍ത്ഥ്യമാക്കാന്‍ വളരെയേറെ ക്ലേശമനുഭവിക്കേണ്ടി വന്നതായി ജയ

   ഭൂമികേരളത്തിന് മുഖ്യമന്ത്രിയുടെ കൈയൊപ്പ്

ഭൂമികേരളത്തിന് മുഖ്യമന്ത്രിയുടെ കൈയൊപ്പ്

തിരുവനന്തപുരം : കനകക്കുന്നില്‍ കുട്ടികളുടെ കുട വിസ്മയം സാക്ഷിയാക്കി കൃഷിമന്ത്രി കൃഷിപാഠം - പരിസ്ഥിതിദിനാഘോഷം നാളെ ഉദ്ഘാടനം ചെയ്യും. കൃഷിപാഠം കുട്ടികളുടെ തൂവെളളക്കൂടയില്‍ ഒപ്പുചാര്‍ത്തി ഭൂമികേരളസന്ദേശം മുഖ്യമന്ത്രി ആശംസിച്ചു. അഗ്രിഫ്രണ്ട്‌സ് കൃഷിസാംസ്‌കാരികവേദി കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച ഹരിതയാനത്തിന്റെ തുടര്‍സാക്ഷാത്ക്കാരമെന്നോണമാണ് "ഭൂമി ചൂഷണം കുറയ്ക്കാം ഭൂമി സംരക്ഷിക്കാം നല്ല ഭക്ഷണം ശീലിക്കാം" എന്ന സന്ദേശവുമായി നാളെ കനകക്കുന്നിലെ പുല്‍പ്പരപ്പില്‍ വൈകുന്നേരം 3 മണിക്ക് വിളംബരം ചെയ്യപ്പെടുന്നത്. ഹോളി ഏഞ്ചല്‍സ് സീന്‍സ് ഇക്കോ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ അധ്യാപിക ശ്രീലതയും കുട്ടികളും മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് ഹരിതകുട സന്ദേശം ഏറ്റുവാങ്ങിയത്. ഈ കുടചൂടി നാളെ കൃഷി മന്ത്രി ഒരു ഫലവൃക്ഷത്തൈ കനകക്കുന്ന് വളപ്പില്‍ നടും. ടൂറിസം മന്ത്രി എ.പി. അനില്‍കുമാറും എം.എല്‍.എ. കെ. മുരളീധരനും മുഖ്യാതിഥികളായിരിക്കും. മതില്‍ക്കെട്ടുകളിലൊതുങ്ങാതെയും ഉച്ചഭാഷിണിയില്‍ ശബ്ദമലിനീകരണം സൃഷ്ടിക്കാതെയും നഗ്നപാദരായി പ്രകൃ

കോലാഹലമേട് അപകടം: വഴിപരിചയക്കുറവും അശാസ്ത്രീയമായ റോഡും കാരണമായി

കോലാഹലമേട് അപകടം: വഴിപരിചയക്കുറവും അശാസ്ത്രീയമായ റോഡും കാരണമായി

മുണ്ടക്കയം : കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലു ഡോക്ടര്‍മാര്‍ മരിക്കാനിടയാക്കിയ കോലാഹലമേട് അപകടത്തിന് കാരണമായത് ഡ്രൈവറുടെ വഴിപരിചയ കുറവും അശാസത്രീയമായ റോഡു നിര്‍മ്മാണവും. ചൊവ്വാഴ്ച രാത്രി എട്ടിനാണ് അപകടം സംഭവിച്ചതെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് വിവരം പുറം ലോകമറിയുന്നത്. വാഗമണ്ണിലേക്ക് ഉല്ലാസ യാത്ര വന്ന ഡോക്ടറര്‍മാരടങ്ങുന്ന സംഘം വാഗമണ്ണില്‍ നിന്നും വേഗത്തില്‍ കോട്ടയത്തെത്തുവാന്‍ വഴിതേടുന്നതിനിടെയാണ് തങ്ങള്‍പാറ ഏന്തയാര്‍ മുണ്ടക്കയം വഴി വേഗത്തില്‍ കോട്ടയത്തെത്താമെന്ന തെറ്റായ വിവരം ലഭിക്കുന്നത്. ഈ വഴി ദൂരം വളരെ കുറവാണെങ്കിലും സഞ്ചാരയോഗ്യമല്ല ജീപ്പുകള്‍ മാത്രമാണ് ഈ വഴി ഉപയോഗിക്കുന്നത്. തങ്ങള്‍പാറ കഴിഞ്ഞ് കുറച്ചു ദൂരം കഴിഞ്ഞപ്പോഴാണ് മൂടല്‍മഞ്ഞ് മൂലം കാര്‍ മുന്നോട്ട് പോകാനാവാത്ത സ്ഥിതി വന്നത് ഇതോടെ യാത്ര തുടരാനാവാതെ തിരിച്ചു പോകുന്നതിനായി വാഹനം തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞതായി കരുതുന്നത്. കാര്‍ പതിച്ച 1200 അടി താഴ്ചയുള്ള കൊക്കയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ് ജനവാസമുള്ളത്. താഴ് വാരത്തിലുള്ള പലരും വാഹനം കൊക്കയില്‍ പതിക്കുന്ന

Most Popular
ജില്ലാ വാര്‍ത്തകള്‍
ലോക സര്‍വ്വകലാശാലാ അത്‌ലറ്റിക് മീറ്റിലേക്ക് കാലിക്കറ്റില്‍ നിന്ന്  മൂന്ന് കായിക താരങ്ങള്‍

ലോക സര്‍വ്വകലാശാലാ അത്‌ലറ്റിക് മീറ്റിലേക്ക് കാലിക്കറ്റില്‍ നിന്ന് മൂന്ന് കായിക താരങ്ങള്‍

കോഴിക്കോട് : റഷ്യയിലെ കസാനില്‍ ജൂലൈ ഏഴ് മുതല്‍ 15 വരെയാണ് നടക്കുന്ന കായിക മാമാങ്കത്തില്‍ പങ്കെടുക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും മൂന്ന് പേര്‍.
ലോകത്തെ മുഴുവന്‍ സര്‍വ്വകലാശാലകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കായിക മാമാങ്കമാണിത്. കേരളത്തില്‍ നിന്ന് രണ്ട് സര്‍വ്വകലാശാലകള്‍ക്ക് മാത്രമാണ് പ്രാതിനിധ്യം. രണ്ട് പേരെ പങ്കെടുപ്പിക്കുന്ന എം.ജി. സര്‍വ്വകലാശാലയാണ് മറ്റൊന്ന്. കഴിഞ്ഞ വര്‍ഷത്തെ അഖിലേന്ത്യാ അന്തര്‍സര്‍വ്വകലാശാലാ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റിന് വേണ്ടി 10000 മീറ്ററില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ എം.ഡി. താര ഇതേ ഇനത്തില്‍ കാലിക്കറ്റിനെ പ്രതിനിധീകരിക്കുന്നു. 36 മിനിറ്റും 29 സെക്കന്റുമായിരുന്നു അന്നത്തെ സമയം. എന്നാല്‍ ഇപ്പോള്‍ ട്രയല്‍സില്‍ അതിലും മെച്ചപ്പെട്ട 34 മിനുറ്റ് 39 സെക്കന്റ് സമയത്ത് താര 10000 മീറ്റര്‍ ഓടിയെത്തുന്നു. പാലക്കാട് മേഴ്‌സി കോളേജില്‍ രണ്ടാം വര്‍ഷ ബി.എ. എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായ താര സ്‌കൂള്‍ തലം മുതല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. യൂത്ത് കോമണ്‍വെല്‍ത്തിലും പങ്കെടുത്തിരുന്നു.

കഴിഞ്ഞ

ഹരിത വത്കരണ പദ്ധതിയില്‍ ഫലവൃക്ഷങ്ങള്‍ക്ക് പ്രാധാന്യം,  10500 തൈകള്‍ നടുന്നു

കോഴിക്കോട് : കാലിക്കറ്റ് സര്‍വ്വകലാശാലാ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന്റെ വിവധ ഭാഗങ്ങളിലായി നെല്ലിമരത്തൈകള്‍ നട്ടു. മാവ്, ഡുറിയാന്‍, ഫാഷന്‍ഫ്രൂട്ട്, ചെറി തൂടങ്ങിയവ ഉള്‍പ്പെടുന്ന 10500 വിവിധയിനം ഫലവൃക്ഷത്തൈകള്‍ ക്യാമ്പസില്‍ നടുന്ന ബൃഹത് പദ്ധതിയുടെ ഭാഗമാണിത്. ക്യാമ്പസിലെ 550 ഏക്കറിലെ ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം ഫലവൃക്ഷത്തൈകളും പുല്‍തകിടുകളുമാണ്് ലക്ഷ്യമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ.

മൂന്നു ദിവസമായി വൈദ്യുതി ഇല്ല

രാജപുരം : വൈദ്യുതി വിതരണം നിരന്തരമായി തടസപ്പെടുന്നത് സര്‍ക്കാര്‍ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. വൈദ്യുതി ഇല്ലാത്തതുമൂലം വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സര്‍ക്കാര്‍ ഓഫീസില്‍ എത്തിയവര്‍ക്ക് നിരാശയാണ് ഫലം. വൈദ്യ

കേളകം ടൗണ്‍ ജനകീയ കൂട്ടായ്മയില്‍ ശുചീകരിച്ചു

കേളകം : സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും സംഘടനകളും നാട്ടുകാരും ചേര്‍ന്നു കേളകം ടൗണും പരിസരവും ശുചിയാക്കി. മഴയോടൊപ്പം രോഗങ്ങള്‍ പടര്‍ന്നതോടെയാണ് ടൗണ്‍ ശുചീകരണത്തിനായി എല്ലാവരും ഒറ്റക്കട്ടായി രംഗത്തിറങ്ങിയത്. ആരോഗ്യവകുപ്പ്, പോലീസ്, വിവിധ വ്യാപാരി സംഘ

വീഡിയോ വാര്‍ത്തകള്‍
ബിജു രാധാകൃഷ്ണന്റെ ഡയറിയുടെ പകര്‍പ്പ് ലൈവ് വാര്‍ത്തയ്ക്ക്
ഉള്‍‍പേജുകളിലൂടെ
ശക്തമായ കാറ്റിലും മഴയിലും കിഴക്കന്‍ മേഖലയില്‍ വന്‍ നാശനഷ്ടം

ശക്തമായ കാറ്റിലും മഴയിലും കിഴക്കന്‍ മേഖലയില്‍ വന്‍ നാശനഷ്ടം

പത്തനാപുരം : കനത്ത മഴയിലും ശക്തമായ കാറ്റിലും പത്തനാപുരത്തും കിഴക്കന്‍ മേഖലകളിലും വന്‍ നാശനഷ്ടം. തലവൂര്‍, പട്ടാഴി, പട്ടാഴി വടക്ക്, പാടം, മാങ്കോട്, പുന്നല മേഖലകളിലാണ് നാശനഷ്ടമുണ്ടായത്. പലരുടെയും വീടുകളും പാകമായ കാര്‍ഷിക വിളകളും നിലം പൊത്തി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് മഴക്കെടുതിമൂലം ഉണ്ടായത്. പിടവൂര്‍ അറപ്പുരയില്‍ ശിവദാസന്‍ പിള്ളയുടെ വീടിനു മുകളിലേക്ക് റബര്‍മരം വീണ് വീട് ഭാഗീകമായി തകര്‍ന്നു. ബ്ലോക്ക് പഞ്ചായത്തംഗം രാധാമോഹന്‍ വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തി. പലസ്ഥലങ്ങളിലും മരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ട പ്രദേശങ്ങളും നിരവധിയാണ്. നിലക്കാത്ത മഴയില്‍ റോഡും, തോടും, വയലുകളും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. വാഴ, ചേന, മരച്ചീനി, റബര്‍ എന്നിവ നിലം പൊത്തിയതോടെ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്.

ഈറ്റകൊണ്ടുള്ള വീട്ടുപകരണങ്ങള്‍ അപ്രത്യക്ഷമാകുന്നു

ഈറ്റകൊണ്ടുള്ള വീട്ടുപകരണങ്ങള്‍ അപ്രത്യക്ഷമാകുന്നു

തെന്മല : പരമ്പരാഗതമായ പല തൊഴിലുകളും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അക്കൂട്ടത്തില്‍ ഒന്നാണ് ഈറ്റകൊണ്ട് വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴില്‍. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വിപണി കീഴടക്കിയതോടെ ഈറ്റ കൊണ്ടും ചൂരല്‍ കൊണ്ടും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഈറ്റയും ചൂരലും യഥേഷ്ടം ലഭ്യമാണെങ്കിലും മലയാളി ഇന്ന് അരി പാറ്റുന്നത് പ്ലാസ്റ്റിക് മുറങ്ങളിലാണ്. തമിഴ്‌നാട്ടിലെ ചെങ്കോട്ടയ്ക്കടുത്ത് മേലൂര്‍ എന്ന ഗ്രാമത്തിലാണ് ഈ തൊഴിലിന്റെ അവസാന കണ്ണികളെ കണ്ടെത്താനായത്. ഈറ്റകൊണ്ട് 16 തരത്തിലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ വെറും രണ്ട് തരം കുടകളാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ പൂ കച്ചവടക്കാര്‍ മാത്രമാണ് ഈറ്റ കൂടകള്‍ വാങ്ങുന്നത്. പച്ചക്കറികളും, പഴങ്ങളും പ്ലാസ്റ്റിക് സൃഷിടിയിലായതും ഇവര്‍ക്ക് തിരിച്ചടിയായി. കൂട ഒന്നിന് 30 രൂപ കിട്ടും പക്ഷേ ദിവസം രണ്ടോ മൂന്നോ കൂടകള്‍ മാത്രമേ നിര്‍മ്മിക്കാനാവു. ഈറ്റയുടെ വില കഴിച്ചാല്‍ ദിവസം 60 രൂപ മുതല്‍ 80 രൂപ വരെയാണ് വരുമാനം. 30 വര്‍ഷമായി ഈ തൊഴില്‍ ചെയ്യുന്ന ഇ

അഞ്ചല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടം ഭാഗീകമായി തകര്‍ന്ന് വീണു

അഞ്ചല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടം ഭാഗീകമായി തകര്‍ന്ന് വീണു

അഞ്ചല്‍ : മുപ്പത്തി ആറ് കോടി രൂപ നിക്ഷേപ സമാഹരണമുള്ള അഞ്ചല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കെട്ടിടം കഴിഞ്ഞ ദിവസം രാത്രി ഭാഗീകമായി തകര്‍ന്ന് വീണു. ബാങ്കിന്റെ പിന്‍ഭാഗത്ത് പ്രധാനപ്പെട്ട രേഖകളും കമ്പ്യൂട്ടറുകളും ഇരുന്ന സ്ഥലമാണ് തകര്‍ന്ന് വീണത്. കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് ബാങ്കിലെ നിരവധി വിലപ്പെട്ട രേഖകളും കമ്പ്യൂട്ടറുകളും മറ്റും മണ്ണിനടിയില്‍പ്പെട്ട് നശിച്ചു. സമീപ പ്രദേശത്ത് സ്വകാര്യ വ്യക്തി അനധികൃതമായി നടത്തിയ സെപ്ടിക് ടാങ്ക് നിര്‍മ്മാണമാണ് കെട്ടിടം തകരാന്‍ കാരണമായതെന്നാണ് പ്രധമിക നിഗമനം. ബാങ്ക് കെട്ടിടത്തോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ലൈവ് വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും പിന്നീട് ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു എന്ന് ബാങ്ക് സെക്രട്ടറി സമ്മതിക്കുന്നു. തകര്‍ന്ന് വീണ ബാങ്ക് കെട്ടിടത്തിനുള്ളില്‍ ഇരുപത്തി അഞ്ചോളം ഗ്യാസ് സിലി

കൃഷിഭവന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം  മന്ത്രി കെ പി മോഹനന്‍ നിര്‍വഹിച്ചു

കൃഷിഭവന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ പി മോഹനന്‍ നിര്‍വഹിച്ചു

മൈനാഗപ്പള്ളി : മൈനാഗപ്പള്ളി കൃഷിഭവന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കൃഷിമൃഗസംരക്ഷണവകുപ്പ് മന്ത്രി കെ പി മോഹനന്‍ നിര്‍വഹിച്ചു. ചെറുപ്പക്കാരെ കൃഷിയിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും കുറഞ്ഞകാലയളവിനുള്ളില്‍ ഉത്പാദിപ്പിച്ച് കൃഷിയില്‍ സ്വയം പര്യാപ്തതനേടാന്‍ വകുപ്പ് ശ്രമംതുടരുകയാണെന്നും മന്ത്രി പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ.ഷാജഹാന്‍, വൈസ് പ്രസിഡന്റ് വി ഗീത, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി സി കോശി വൈദ്യന്‍, കെ ഐ സഞ്ജയ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സി ഒ ഹേമലത, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

വിജയ്‌യുടെ അച്ഛനും പൂര്‍ണിമയുടെ ഭര്‍ത്താവുമായി ലാല്‍

വിജയ്‌യുടെ അച്ഛനും പൂര്‍ണിമയുടെ ഭര്‍ത്താവുമായി ലാല്‍

ജില്ല എന്ന തമിഴ് ചിത്രത്തില്‍ വിജയ്‌യുടെ അച്ഛനായി മോഹന്‍ലാല്‍ വേഷമിടുന്നു. ആര്‍.ടി.നേശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്രാമത്തലവന്റെ വേഷത്തിലാണ് ലാല്‍. മോഹന്‍ലാലിന്റെ ഭാര്യയായി ചിത്രത്തില്‍ അഭിനയിക്കുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ ലാലിനൊപ്പം സിനിമയില്‍ അരങ്ങേറ്റം കുറിച്ച പൂര്‍ണിമാ ജയറാമാണ്. നീണ്ട ഇടവേളക്കു ശേഷമാണ് പൂര്‍ണിമ സിനിമയില്‍ തിരിച്ചെത്തുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഉള്‍പ്പെടെ ഒരു പിടി ചിത്രങ്ങളില്‍ പൂര്‍ണിമയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ വിജയ്‌യുടെ നായികയാകുന്നത് കാജല്‍ അഗര്‍വാളാണ്.

ദീപികയുടെ രക്ഷകനായി പൂര്‍വകാമുകന്‍

ദീപികാ പദുകോണിന്റെ ശരീരത്തിലെ ആര്‍കെ (രണ്‍ബീര്‍ കപൂര്‍) ടാറ്റൂവിനെ ചൊല്ലിയുടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും നടിയെ രക്ഷിക്കാന്‍ മുന്‍കാമുകന്‍ തന്നെ രംഗത്തെത്തി. യെഹ് ജവാനി ഹി ദീവാനി എന്ന ചിത്രത്തില്‍ ദീപികാ പദുകോണും രണ്‍ബീര്‍ കപൂറുമാണ് നായികാനായകന്മാരാകുന്നത്. ഈ ചിത്രത്തിന്റെ പരസ്യപ്രചാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിലൊന്നാണ് ദീപികയെ കുഴക്കിയത്. 2008ല്‍ റിലീസായ ബച്ച്‌നാ ഈ ഹസീനോ എന്ന ചിത്രത്തിന്

അവാര്‍ഡ് കിട്ടാത്തതില്‍ രണ്‍ബീറിന് നിരാശ

അവാര്‍ഡ് കിട്ടുമെന്ന് ഏവരും പ്രതീക്ഷിക്കുന്ന റോളുകള്‍ അവാര്‍ഡ് കമ്മിറ്റിക്ക് ഒന്നുമല്ലാതായി തോന്നാം. രണ്‍ബീര്‍ കപൂറിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ബര്‍ഫിയിലെ നിശബ്ദ ബാലന്റെ റോളില്‍ വേഷമിട്ട രണ്‍ബീര്‍ കപൂറി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് ബോളിവുഡ് രംഗത്തെ പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് സല്‍മാന്‍ഖാനാണ്. അവാര്‍ഡ് കിട്ടാത്തതിലെ നിരാശ രണ്‍ബീര്‍ വ്യക്തമായി പ്രക

മോഹന്‍ലാലിനെയും നല്ല നടപ്പിന് വിധിക്കുമോ?

സിനിമയിലെ പുകവലിക്കുന്ന രംഗം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിന് നടി മൈഥിലിക്ക് നല്ല നടപ്പിന് കോടതിയുടെ നിര്‍ദേശം. സിനിമയില്‍ പുകവലിക്കുന്ന രംഗത്തില്‍ അഭിനയിക്കുന്നത് കുറ്റകരമല്ലെന്നിരിക്കെ ആ രംഗം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയ അണിയറ പ്രവര്‍ത്തകരുടെ ചെയ്തിക്ക് നടിയെങ്ങനെ കുറ്റക്കാരിയാകുമെന്ന ചോദ്യം ബാക്കി. സമാനമായ ഒരു കേസ് മോഹന്‍ലാലിനെതിരെയും നിലനില്‍ക്കുന്നുണ്ട്. മേജര്‍ രവി സംവിധാനം ചെയ്ത കര്‍മ്മയോദ്ധ എന്ന ചിത്

കുപ്രസിദ്ധ കവര്‍ച്ച സംഘം പോലീസ് പിടിയില്‍

ചടയമംഗലം : ആസൂത്രിതമായി കവര്‍ച്ചകള്‍ നടത്തുന്ന സംഘത്തിലെ ഏഴു പേര്‍ ചടയമംഗലം പോലീസിന്റെ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവായ കോട്ടയം ചെറുപുഷ്പം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപും, കൊല്ലം ജില്ലകളില്‍ മോഷണം ചെയ്തിട്ടുള്ള സംഘമാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘാംഗങ്ങളായ

തലക്കടിയേറ്റ ന്യൂസിലാന്റ് ക്രിക്കറ്റ് താരം ജെസി റൈഡര്‍ ആശുപത്രിയില്‍ : അക്രമികളിലൊരാള്‍ അറസ്റ്റില്‍

തലക്കടിയേറ്റ ന്യൂസിലാന്റ് ക്രിക്കറ്റ് താരം ജെസി റൈഡര്‍ ആശുപത്രിയില്‍ : അക്രമികളിലൊരാള്‍ അറസ്റ്റില്‍

വില്ലിംഗ്ടണ്‍ : ബാറിന് പുറത്തുവെച്ചുണ്ടായ അടിപിടിയില്‍ തലയ്ക്ക് പരിക്കേറ്റ ന്യൂസിലാന്റ് ക്രിക്കറ്റ് താരം ജെസി റൈഡറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 കാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഏപ്രില്‍ നാലിന് കോടതിയില്‍ ഹാജരാക്കും. മെരിവാലെ യിലുള്ള ഒരു ബാറിന് പുറത്തുവെച്ച് വ്യാഴാഴ്ച അതിരാവിലെ രണ്ടു തവണയാണ് 28 കാരനായ റൈഡര്‍ ആക്രിമിക്കപ്പെട്ടത്. ആദ്യ അടിപിടിയില്‍ രണ്ടുപേര്‍ ചേര്‍ന്ന്

35 വയസിനു മേല്‍ ഗര്‍ഭിണിയാകുമ്പോള്‍ ശ്രദ്ധയാവശ്യം

35 വയസിനു മേല്‍ ഗര്‍ഭിണിയാകുമ്പോള്‍ ശ്രദ്ധയാവശ്യം

വിവാഹം കഴിഞ്ഞ് ഗര്‍ഭം ധരിക്കേണ്ടുന്ന പ്രായം ഇരുപത് മുതല്‍ 35 നുള്ളിലായിരിക്കണം. അത് കഴിഞ്ഞ് ഗര്‍ഭിണിയാകുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് പല പ്രശ്‌നങ്ങളാണ്. എന്തുകൊണ്ടും 20 നും 30 നുമിടയ്ക്കാണ് ഗര്‍ഭം ധരിക്കാന്‍ ഏറ്റവും നല്ലത്. ജോലി, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങി പല കാരണങ്ങളാല്‍ സ്ത്രീകള്‍ക്ക് വിവാഹവും ഗര്‍ഭധാരണവും നീണ്ടുപോവുന്നുണ്ട്. 35 വയസ്സു കഴിഞ്ഞ് ഗര്‍ഭിണിയാകുന്ന പെണ്ണിന് ജനിക്കുന്ന കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം എന്ന രോഗം ബാധിക്കാനിടയുണ്ട്. 40 വയസ്സു കഴിഞ്ഞ 250 സ്ത്രീകളില്‍ ഒരാള്‍ക്ക് ഈ രോഗമുള്ള കുഞ്ഞ് ജനിക്കുന്നതായാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. ഭ്രൂണം ഉണ്ടാവുമ്പോള്‍ സെല്ലുകള്‍ സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി താറുമാറാകുന്നതാണ് ഡൗണ്‍ സിന്‍ഡ്രോമിന് മുഖ്യ കാരണം. ഗര്‍ഭിണിയായി 11 മുതല്‍ 13 ആഴ്ചകളില്‍ ട്രിബിള്‍ സ്‌ക്രീനിങ്ങ് എന്ന രക്ത പരിശോധന, സ്‌കാനിങ്ങ് എന്നിവ വഴി ഈ രോഗം ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാവുന്നതാണ്. കുഞ്ഞിനെ പൊതിഞ്ഞിട്ടുള്ള വെള്ളമെടുത്ത് അതിന്റെ സെല്ലുകളെ കള്‍ച്ചര്‍ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കാനുള്ള ഈ പരിശോധന മുന്‍പെല്ലാം അഞ്ചാം മാസത്തിലാണ് നടത്താന്‍ സൗകര്

ചാരുതയേകും ഹാളുകള്‍

ചാരുതയേകും ഹാളുകള്‍

ഹാള്‍ ഡിസൈന്‍ ചെയ്യുന്നതിനു മുമ്പായി അതില്‍ എന്തെല്ലാം സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം എന്നകാര്യം ചിന്തിക്കുന്നത് നന്നായിരിക്കും. ചുമരോട് ചേര്‍ന്നുള്ള ഷോകെയ്‌സുകള്‍, പുസ്തക അലമാറകള്‍ എന്നിവ നിര്‍മ്മിക്കുന്ന കാര്യം ഫാനുകള്‍ എവിടെയെല്ലാം ഫിറ്റു ചെയ്തിരിക്കണം, ടി വി എവിടെ വയ്ക്കണം, പ്രത്യകം പൂജാമുറി ഉണ്ടാക്കുന്നില്ലെങ്കില്‍ പൂജാ സാമഗ്രികള്‍ വയ്ക്കാനുള്ള സ്ഥലം എന്നിവ ഹാളില്‍തന്നെ അറേഞ്ചു ചെയ്യാവുന്നതാണ്. അടുക്കള ചെറുതാണെങ്കില്‍ ഡയനിങ്ങ് ടേബിള്‍ ഹാളില്‍ അറേഞ്ചു ചെയ്യുന്നവര്‍ അടുക്കളയ്ക്കു സമീപം തന്നെ ഇതിനുള്ള സ്ഥലം കണ്ടിരിക്കണം. ഹാളിന്റെ ഒരുവശത്ത് വൃത്തിയായി കര്‍ട്ടണ്‍ വിരിച്ച് ഭക്ഷണമുറിയാക്കുന്നത് നന്നായിരിക്കും. അനാവശ്യ സാധനങ്ങള്‍ നിരത്തുന്നതിനുള്ള ലോഫ്റ്റുകള്‍ ഹാളില്‍ ഇല്ലാതിരിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. ഹാളില്‍ ഉപയോഗിക്കേണ്ട ഫര്‍ണ്ണീച്ചറുകളും പ്രത്യേകം തിരഞ്ഞെടുക്കാം. പഴമ വിളിച്ചോതുന്നതരത്തിലുള്ള പുതിയ ഫര്‍ണ്ണീച്ചറുകളാണ് ഇപ്പോഴത്തെ ഫാഷന്‍. പഴയകാല ഫര്‍ണ്ണീച്ചറും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പുതുമയാര്‍ന്നതും കാണുന്നവരില്‍ കൗതുകമുണര്‍ത്തുന്നതുമായ അലങ്കാരവസ്തുക്കളും ഹാളില്‍ ഒരുക്കാം. ഇവയെ

വ്യത്തിയില്ലെങ്കില്‍ ഹൃത്തിനപകടം

വ്യത്തിയില്ലെങ്കില്‍ ഹൃത്തിനപകടം

ധന്യക്ക് 20 വയസ്സ് പൂര്‍ത്തിയായിട്ടില്ല. ഡിപ്ലോമ കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന തിരക്കിലാണ്. ഒരു ബന്ധു വീട്ടില്‍ നടന്ന ആഘോഷവേളയില്‍ ധന്യയെ കണ്ട് അവളെ വിവാഹം ചെയ്യാന്‍ തയ്യാറായി ചെറുക്കന് ഒറ്റ നോട്ടത്തില്‍ തന്നെ പെണ്ണിനെ ഇഷ്ടപ്പെട്ടു. പയ്യന്‍ ഗള്‍ഫില്‍ സോഫ്റ്റ് വെയര്‍ എഞ്ചനീയറായി ജോലി നോക്കുന്നു. ഇഷ്ടം പോലെ ശമ്പളം. മകള്‍ക്ക് സന്തുഷ്ട ജീവിതം എന്ന കേട്ട ഉടന്‍ വീട്ടുകാര്‍ വിവാഹം നടത്തികൊടുത്തു. ധന്യയും ഏറെ സന്തോഷിച്ചു. ഒരു മാസം പോലും കഴിഞ്ഞില്ല പെട്ടെന്ന് പയ്യന്റെ വീട്ടില്‍ നിന്ന് ഫോണ്‍ വിളി. സംസാരിച്ചത് ധന്യയുടെ അമ്മായിഅമ്മയായിരുന്നു. കോപം തിളച്ചുമറിയുന്ന സംസാരം. തന്റെ മകന് രോഗിയായ പെണ്ണിനെ കെട്ടിക്കൊടുത്തു വഞ്ചിച്ചു എന്നാണവരുടെ പരാതി. ഇതു കേട്ടതും ധന്യയുടെ അച്ഛന്‍ കനകവേലുവും അമ്മ സുമയും ഞെട്ടുകയായിരുന്നു. കാര്യങ്ങളൊന്നും വ്യക്തമായില്ലെങ്കിലും അവര്‍ പാഞ്ഞുചെന്നു. ചെറിയ ജലദോഷവും, ശ്വാസം മുട്ടലും വന്നതോടെ ധന്യ കിടപ്പിലായിരിക്കുന്നു. ആ സുന്ദരിയുടെ ഉളളില്‍ ആരോരും അറിയാതെ കിടന്ന അസുഖം വിദഗ്ധ പരിശോധനയില്‍ വ്യക്തമായി. അവള്‍ക്ക് റുമാറ്റിക് ഹാര്‍ട്ട് ഡിസീസ് ഉണ്ടെന്ന് ഡോക്

അയര്‍ലണ്ടുകാരെന്നതാ കീപ്പോട്ടാന്നോ!

അയര്‍ലണ്ടുകാരെന്നതാ കീപ്പോട്ടാന്നോ!

എന്നാലും ഇതിത്തിരി കഷ്ടമായിപ്പോയി. നല്ലോരു പെങ്കൊച്ച്... അതിനീ ദുര്‍ഗതി വന്നല്ലോന്ന് ഓര്‍ക്കുമ്പഴാ... നമ്മടെ ജോളിമോന്റെ പെണ്ണിന്റെ നാത്തൂങ്കൊച്ചിന്റെ കണക്കിരിക്കുന്നു. പത്രത്തേല്‍ ഒറ്റനോട്ടത്തില് എനിക്കങ്ങനാ തോന്നിയത്. കണ്ണും പണ്ടത്തേപ്പോലെ അത്ര പിടിക്കുന്നില്ല. ആ കൊച്ചും വെളിനാട്ടില് കെട്ടിയോന്റെ കൂടല്ലിയോ... അതാരിക്കും അങ്ങനെ തോന്നീത്. ഇനി പറഞ്ഞിട്ടു കാര്യമില്ല. എന്നാലും നെഞ്ചിലൊരു എരിച്ചില്‍... എടി ഏലീ

ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ് പോളിസി വാങ്ങാം

ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ് പോളിസി വാങ്ങാം

ഓണ്‍ലൈന്‍ വഴി കുറഞ്ഞ പ്രീമിയത്തില്‍ വാങ്ങാവുന്ന ടേം പോളിസികള്‍ വിപണിയിലെത്തിക്കുന്നതില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തമ്മില്‍ മത്സരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് ഇഷീല്‍ഡ് എന്ന പുതിയ ഓണ്‍ലൈന്‍ ടേം പോളിസി പുറത്തിറക്കി. ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ നിറവേറ്റുന്ന ഉല്‍പ്പന്നങ്ങളാണ് ടേം പോളിസികള്‍. രണ്ട് തരത്തിലുള്ള പ്ലാനുകളാണ് ഈ